ഇനി റേഷൻ അരി ഉപയോഗിച്ചും പൂ പോലെ പാലപ്പം ഉണ്ടാക്കാം… ഈയൊരു സാധനം ചേർത്താൽ മതി…

ഇനി റേഷൻ അരി കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്ക്. നല്ല സോഫ്റ്റ് പാലപ്പം ഇങ്ങനെയും ഉണ്ടാക്കാം. വീട്ടമമാർക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലം റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി പാലപ്പത്തിനു ഇങ്ങനെ തയ്യാറാക്കാം. സാധാരണ എല്ലാവരും പച്ചരിയിലാണ് പാലപ്പം ഉണ്ടാക്കുന്നത്. എന്ന റേഷൻ അരി ഉപയോഗിച്ച് ഇത് തയ്യാറാക്കിയാലോ.

നല്ല സോഫ്റ്റ് ആയി തന്നെ അപ്പം തയ്യാറാക്കി എടുക്കാം. അതുപോലെതന്നെ ഈസ്റ്റി സോഡാപ്പൊടി ഒന്നും ഇതിൽ ചേർക്കേണ്ട ആവശ്യമില്ല. വേറെ ഒരു ഇംഗിരീഡീന്റ് ആണ് ഇവിടെ ചേർക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് റേഷൻ അരിയെടുക്കുക. റേഷൻ അരിയുടെ സ്മെല്ല് മാറാനായി ചെറിയ ചൂടുവെള്ളം ഒഴിച്ച് വെച്ചാൽ മതി. സ്മെല്ല് മാറി കിട്ടുന്നതാണ്.

പിന്നീട് 10 മിനിറ്റ് വെച്ച ശേഷം ഇനി വെള്ളം മാറ്റിയ ശേഷം വീണ്ടും. വേറെ വെള്ളം ഒഴിച്ച് 5 മിനിറ്റ് വയ്ക്കുക. പച്ചരിയെക്കാൾ നല്ല രീതിയിൽ ഇത് കുതിർന്നുകിട്ടണം. അതുപോലെതന്നെ ഒരു ടീസ്പൂൺ ഉലുവ സെപ്പറേറ്റ് കുതിർക്കാനായി വെക്കുക. ഈസ്റ്റ് സോഡാ പൊടി ഒന്നും ആവശ്യമില്ല. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. ഉലുവ ഇതോടൊപ്പം തന്നെ ഇട്ട് അരയ്ക്കാവുന്നതാണ്.

പിന്നീട് ഇതിലേക്ക് ഒരു കപ്പ് നാളികേരം ചേർത്ത് കൊടുക്കുന്നു. അതുപോലെതന്നെ ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ ഉപ്പ് ഒരു ടേബിൾ സ്പൂൺ പഞ്ചസാര അവശ്യതിന് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. പേസ്റ്റ് പോലെ അരച്ചെടുക്കേണ്ടതാണ്. പിന്നീട് ഇത് ഒരു 8 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *