നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പേരയില. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്ന ഒന്നുകൂടിയാണ് ഇത്. നമ്മുടെ നാടിന്റെ പൂർണ്ണമായ നാടൻ ഫലം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നു കൂടിയാണ് ഇത്. വൈറ്റമിൻ സി ഫൈബർ എന്നിവയുടെ ഒരു വലിയ കലവറ തന്നെയാണ് പേരയ്ക്ക. ഈ കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല താനും. കാലങ്ങളായി പാരമ്പര്യ വൈദ്യന്മാരുടെ മരുന്നുകളുടെ ഒരു പ്രധാനപ്പെട്ട ഔഷധ കൂട്ടുകൂടിയാണ് പേരയില്ല. വയറിളക്കം തുടങ്ങിയവ സുഖപ്പെടുത്താൻ പേരയില കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്.
ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഒട്ടുമിക്ക വീടുകളിലും കാണാവുന്ന ഇത് പലപ്പോഴും ആരും അങ്ങനെ ശ്രദ്ധിക്കാറില്ല. ക്യാൻസർ പ്രതിരോധത്തിലും പേരയില വളരെയേറെ സഹായകരമാണ് എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ പേരയില ഇത് ചായ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ് എന്നാണ് വിദഗ്ധർ പറയുന്നത്.
പേരയിലെ ചായ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ആവശ്യമുള്ളത് പേരയുടെ തളിരിലകൾ മാത്രമാണ്. ഇവ നന്നായി കഴുകിയെടുക്കുക. ഇത് പിന്നീട് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തിയെടുക്കുക. ഒരു മിനിറ്റിനു ശേഷം ആ വെള്ളത്തിൽ സാധാരണ ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്. ഈ ചായ കുടിക്കുന്നതുകൊണ്ട് നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. അമിതമായി ഭാരം കുറയ്ക്കാൻ പേരയില ചായ വളരെ സഹായകരമാണ്.
ശരീരത്തിലെ ഷുഗർ നില ഉയരാൻ അനുവദിക്കാതെയും വിശപ്പ് നിയന്ത്രിക്കാനുംഈ ചായ ഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് പൂജ്യം കലോറി ഭക്ഷണമായതിനാൽ ഭാരം വർദ്ധിപ്പിക്കുമെന്ന വിഷമവും ആവശ്യമില്ല. പ്രമേഹം നിയന്ത്രിക്കാനും പേരയില ചായ വളരെയേറെ സഹായകരമാണ്. നേരത്തെ പറഞ്ഞ പോലെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹത്തെ പ്രതിരോധിക്കാനും അത് തടയാനും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.