ഗുവാഹട്ടിയിൽ മണിപ്പൂരിൽ ആർമി ക്യാമ്പിൽ ഉണ്ടായ മണ്ണിടിച്ചലിൽ എട്ട് മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു നടന്നത്. നോനിയെന്ന ജില്ലയിലെ ക്യാമ്പിലാണ് മണ്ണി ടിച്ചിൽ രൂക്ഷമായി ഉണ്ടായത്. ഇപ്പോഴും 50ലധികം ആളുകളെ കാണാതെ സൈന്യം തിരച്ചിൽ ഏറി അന്വേഷി ക്കുകയാണ്.
മണ്ണിടിച്ചിലിൽ മരണപ്പെട്ടവർ ഏഴ് സൈനിക പ്രവർത്തകരും ഒരു റെയിൽവേ തൊഴിലാളിയും ആണ്. ആളുകൾ ആകെ ഭയപ്പെട്ട് നിൽക്കുന്ന അവസ്ഥയി ലാണ് മണിപ്പൂരിൽ. ടുപുൾ റെയിൽവേ സ്റ്റേഷനിൽ സമീപം റെയിൽപാത നിർമ്മാണത്തിന് സുരഷ നൽകാൻ വേണ്ടി എത്തിയവരായിരുന്നു ഇവർ.
സുരക്ഷ സേവനത്തിന്റെ ഇടയിലാണ് മണ്ണിടിച്ചിലിൽ ഇവർ അകപ്പെട്ടത്. ശക്തമായി പെയ്തിരുന്ന മഴയിൽ മല ഇടിഞ്ഞു വീഴുക യായിരുന്നു ദുരന്ത കാരണം. ദുരന്തം സംഭവിച്ച സ്ഥലത്ത് കരസേനയും അസം റൈഫിൽസും ദേശീയ ദുരന്തനിവാരണസേനയും ഒരുമിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നെക്കാം എന്നാണ് ലഭിച്ച വിവരം.