റോഡിലെ വെള്ള കുപ്പിയും ചവറും എടുത്തുമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി… വീഡിയോ വൈറൽ…|PM Inaugurates Pragati Maidan Tunnel

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേറിട്ട ഇടപെടലാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വയറലായി മാറിയത്. ന്യൂഡൽഹിയിലെ പ്രകതി മൈദാൻ സംയോജിത ഇടനാഴി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. ഉദ്ഘാടനം കഴിഞ്ഞു ഇടനാഴി നോക്കി കാണുന്നതിനിടയിൽ ആണ് അവിടെ ചപ്പുചവറുകൾ കണ്ടത്. ഇത് നീക്കം ചെയ്തു മുന്നോട്ടു പോകുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ആണ്.

സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയത്. നിരവധിപേരാണ് വീഡിയോ കണ്ടു പ്രധാനമന്ത്രിയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ചത്. റോഡിൽ കിടന്നിരുന്ന വെള്ള കുപ്പിയും ചില ചപ്പുചവറുകളും എടുത്തുമാറ്റി കൊണ്ടാണ് പ്രധാനമന്ത്രി തന്റെ സ്വച്ച് ഭാരത് പദ്ധതിയോടുള്ള പ്രതിജ്ഞാബദ്ധത പ്രകടമാക്കിയത്. നിരവധി പേരാണ് തന്റെ പദ്ധതിയോടുള്ള ആത്മാർത്ഥത പ്രകടമാക്കിയ പ്രധാനമന്ത്രിയെ ചൂണ്ടിക്കാട്ടി അഭിനന്ദിച്ചത്.

ഈ പ്രവർത്തി എന്തുകൊണ്ട് അഭിനന്ദനാർഹമാണ് പലരും കമന്റ് ചെയ്തു. നിരവധി ബിജെപി നേതാക്കളും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് ആണ് പദ്ധതിയുടെ പ്രധാന തുരങ്കവും അടിപ്പാത കളും ഉദ്ഘാടനം ചെയ്തത്. 920 കോടിയിലധികം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ഗതാഗതക്കുരുക്ക് കുറച്ച് വാഹനഗതാഗതം ഉറപ്പാക്കുകയും യാത്രക്കാരുടെ സമയം ലഭിക്കുകയും ആണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *