ചർമ്മത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ കാണാറുണ്ട്. പലപ്പോഴും ഇത് വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്നവയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ സോറിയാസിസ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചർമ്മത്തെ ബാധിക്കുന്ന ഒരു ദീർഘകാല അസുഖമാണ് സോറിയാസിസ്.
വളരെ വ്യാപകമായി കാണുന്ന ചർമപ്രശ്നങ്ങൾ തലയിലും മറ്റുഭാഗങ്ങളിലും കട്ടിയുള്ള ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് രോഗത്തിന്റെ പ്രധാനകാരണം. തൊലിയുടെ സ്വാഭാവികമായ സൗന്ദര്യം മൃദുത്വം നഷ്ടപ്പെടാൻ ഇത് കാരണമാകുന്നു. അഞ്ചു മുതൽ 10 ശതമാനം രോഗികളിലും സോറിയാസിസ് അനുബന്ധമായി സന്ധിവാദം ഉണ്ടാകാറുണ്ട്. ആയുർവേദം ഏകം സിദ്ധം എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന് കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ആഗോള ജനസംഖ്യ ഒരു ശതമാനം എങ്കിലും ഈ രോഗം കാണാൻ കഴിയും. ശരീരത്തിൽ പ്രതിരോധ വ്യവസ്ഥയിൽ ഉണ്ടാകുന്ന തകരാറുകൾ വിരുദ്ധ ആഹാരങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സംഘർഷം ജീവിതരീതിയിലെ അനാരോഗ്യ പ്രവണത ഇവയെല്ലാംതന്നെ സോറിയാസിസ് പ്രശ്നങ്ങൾക്ക് കാരണമാകാം. പാരമ്പര്യമായി സോറിയാസിസ് മറ്റു ചർമരോഗങ്ങൾ ആസ്മ തുടങ്ങിയവ ഉള്ളതും സോറിയാസിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. തലയിലും കൈകാൽ മുട്ടുകളിൽ പുറംഭാഗത്ത് കട്ടിയുള്ള ശൽക്കങ്ങൾ രൂപപ്പെടുന്നത് ആണ് ഇതിന്റെ പ്രധാന ലക്ഷണം. തലയിൽ താരൻ രൂപത്തിലാണ് പലരിലും ഈ രോഗം കാണുന്നത്. ചൊറിച്ചിൽ നിറം മാറ്റം ചെതുമ്പൽ ഓട് കൂടിയ ചുവന്ന പാടുകൾ ശക്തമായ മുടികൊഴിച്ചിൽ എന്നിവയെല്ലാം ഇത്തരക്കാരിൽ കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.