ശരീരത്തിൽ വളരെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കിഡ്നി അഥവാ വൃക്ക. ഇന്നത്തെ കാലത്ത് പല തരത്തിലുള്ള വൃക്ക രോഗങ്ങൾ കണ്ട് വരുന്നുണ്ട്. ശരീരത്തിൽ അരിപ്പ എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീരത്തിലുള്ള ആവശ്യമില്ലാത്ത സാധനങ്ങളെല്ലാം നീക്കം ചെയ്തു ശരീരം ക്ലീൻ ആക്കുന്നതാണ് വൃക്കയുടെ പ്രധാനപ്പെട്ട ധർമ്മം. നമ്മുടെ വൃക്ക ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് രക്തത്തിൽ ക്രിയാറ്റിൻ അളവ് വർദ്ധിക്കുക എന്നത്.
പണ്ട് കാലങ്ങളിൽ പ്രായമായവരിലും മുതിർന്ന ആളുകളിലും ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ കണ്ടുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. ക്രിയാറ്റിൻ ലെവൽ കുറച്ച് വൃക്കയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ കിഡ്നി ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എന്നറിയാൻ വേണ്ടി രക്തത്തിൽ ക്രിയേറ്റിൻ അതുപോലെതന്നെ യൂറിയ അളവ് നോക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ ആവശ്യമായ ക്രിയാറ്റിൻ ഉല്പാദിപ്പിക്കുന്നത് കരളിലാണ്. നമ്മുടെ മസിൽസ് പ്രവർത്തിപ്പിക്കാൻ വേണ്ടി കൂടുതൽ ഊർജം ആവശ്യമാണ്. ഊർജ്ജം കൊടുക്കുന്നത് ക്രിയാറ്റിൻ ആണ്. നമ്മുടെ മസിൽസ് ആവശ്യമായ ക്രിയാറ്റിൻ എടുത്തതിനു ശേഷം.
ബാക്കിയുള്ള ക്രിയേറ്റീൻ കിഡ്നിയിലൂടെ പുറന്തള്ളയാണ് പതിവ്. ക്രിയാറ്റിൻ അളവ് ശരീരത്തിൽ കൂടുമ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഈ ലക്ഷണങ്ങൾ മനസ്സിലാക്കി നേരത്തെ തന്നെ ചികിത്സ തേടുന്നതാണ്. ആദ്യത്തെ ലക്ഷണം അമിതമായി ക്ഷീണമാണ്. ഇടയ്ക്കിടെ മൂത്രശങ്ക മൂത്രത്തിൽ പത എന്നിവ എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.