മീൻ കറി ഇങ്ങനെ ഉണ്ടാക്കൂ. ചട്ടി കാലിയാവുന്നത് അറിയുകയില്ല. ഒരു കാരണവശാലും ഇത് അറിയാതിരിക്കല്ലേ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കപ്പയും മീൻകറിയും. കപ്പ പുഴുങ്ങിയതും മീൻകറിയും ഉണ്ടെങ്കിൽ വയറു നിറയുന്നത് അറിയുകയില്ല. അത്രയേറെ രുചികരവും പ്രസിദ്ധവുമാണ് കപ്പയും മീൻകറിയും. അത്തരത്തിൽ കപ്പയും മീൻകറിയും അടിപൊളിടേസ്റ്റിൽ ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു റെസിപ്പി വെച്ച് കപ്പയും മീൻ കറിയും ഉണ്ടാക്കുകയാണെങ്കിൽ മീൻ ഇഷ്ടപ്പെടാത്തവർ പോലും കഴിച്ചു പോകും.

ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് മീൻ നല്ലവണ്ണം കഴുകി വൃത്തിയാക്കി എടുക്കുകയാണ്. അതിനുശേഷം മീൻ കത്തികൊണ്ട് വരയുകയും ചെയ്യേണ്ടതാണ്. പിന്നീട് ഒരല്പം ചൂടുവെള്ളത്തിൽ കുടംപുളി ഇട്ടു വയ്ക്കേണ്ടതാണ്. അതിനുശേഷം ഒരു മൺചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളിയും തക്കാളിയും ഇതിലേക്ക് ഇട്ടുകൊടുത്ത വഴറ്റി എടുക്കേണ്ടതാണ്. പിന്നീട് ഇത് മൂത്ത് വരുമ്പോൾ ഇറക്കി വെച്ച ചൂടാറിയതിനു ശേഷം മിക്സിയുടെ ജാറിൽ.

നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. അതിനുശേഷം മൺചട്ടിവെച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കേണ്ടതാണ്. ഇത് പൊട്ടി വരുന്നതോടുകൂടി അല്പം ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും അല്പം വെളുത്തുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലവണ്ണം വഴറ്റി എടുക്കേണ്ടതാണ്.

അതിലേക്ക് ആവശ്യത്തിന് കറിവേപ്പില കൂടി ഇട്ടു കൊടുക്കേണ്ടതാണ്. ഇത് നല്ലവണ്ണം മൂത്ത വരുമ്പോൾ ഇതിലേക്ക് നമുക്ക് മസാലകൾ ഇട്ടുകൊടുക്കാവുന്നതാണ്. അതിനുമുമ്പായി അല്പം കുറച്ചു വയ്ക്കാൻ ശ്രമിക്കേണ്ടതാണ്. അതിനുശേഷം ആവശ്യത്തിന് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലവണ്ണം മൂപ്പിച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.