ദോശ ഉണ്ടാക്കാൻ പലർക്കും അറിയാവുന്നതാണ് ഒരുവിധം എല്ലാവരും രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് ദോശയാണ് തയ്യാറാക്കുന്നത്. ഈ ദോശ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി നല്ലൊരു രുചികരമായ ദോശ തയ്യാറാക്കി എടുക്കാം. ആദ്യം ഒരു കപ്പ് പച്ചരി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് രണ്ടു നുള്ള് ഉലുവ എന്നിവ കൂടി ചേർത്ത് ശേഷം വെള്ളം ഒഴിച്ച് നന്നായി കഴുകിയെടുക്കുക.
പിന്നീട് ഇത് നല്ല വെള്ളം ഒഴിച്ച് അടച്ചുവെച്ച് രണ്ടു മണിക്കൂർ സമയം കുതിർത്തിയെടുക്കുക. അരിയും ഉഴുന്നു നല്ല രീതിയിൽ തന്നെ കുതിർന്നു വരുമ്പോൾ കുതിർത്ത വെള്ളം മറ്റൊരു പാത്രത്തിലേക്ക് പകർത്തുക. അരി ഉഴുന്നു എന്നിവ മിക്സി ജാറിൽ ചേർക്കുക. പിന്നീട് അതിലേക്ക് അരക്കപ്പ് ചോറ് കൂടി ചേർത്ത് കൊടുക്കുക. കൂടെ മൂന്ന് ചുവന്നുള്ളിയും ചേർത്തുകൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
ഒരു ടീസ്പൂൺ പഞ്ചസാര. അതുപോലെതന്നെ ഒരു ദിവസം പഴക്കമുള്ള തേങ്ങ വെള്ളം അര കപ്പ്. അതുപോലെതന്നെ അരി ഉഴുന്ന് കുതിർത്ത വെള്ളം മുക്കാൽ കപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അടച്ചുവെച്ച് ആറുമണിക്കൂർ മാറ്റിവെക്കാം. ആറുമണിക്കൂർ കഴിഞ്ഞ് തുറന്നു നോക്കാം.
മാവ് നല്ല രീതിയിൽ പൊങ്ങി വരുന്നതാണ്. പിന്നീട് ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. ടെസ്റ്റിന് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇത് നന്നായി യോജിപ്പിച്ചു കൊടുക്കുക. പിന്നീട് തവ ചൂടാക്കി മാവ് പരത്തി എടുക്കാവുന്നതാണ്. ഇത് മറുഭാഗത്തേക്ക് തിരിച്ചിടാതെ വേവിച്ചെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.