ഉരുളക്കിഴങ്ങ് ഇങ്ങനെ ആരും ചെയ്തു കാണില്ല… വായിൽ രുചിയൂറും ഇത് കഴിച്ചാൽ…

വീട്ടിൽ വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. അങ്ങനെയല്ലെങ്കിൽ പിന്നെ നിങ്ങൾ ഇത് വായിക്കേണ്ട. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കിടിലൻ റെമടി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പുഴുങ്ങിയ ഉരുളക്കിഴങ്ങ് സവാള എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന കിടിലൻ റെമടി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഉരുളക്കിഴങ്ങ് നാലെണ്ണം പുഴുങ്ങി എടുക്കുക.

സവാളയും കറിവേപ്പിലയും എടുത്ത ശേഷം കുറച്ച് ഇഞ്ചിയും പച്ചമുളകും ചതച്ചു വച്ചിട്ടുണ്ട്. പിന്നീട് ഒരു പാനിലേക്ക് സവാളയും കുറച്ച് കറിവേപ്പിലയും ഇട്ടു കൊടുക്കുക. കറിവേപ്പില മുറിച്ച് ഇട്ടു കൊടുക്കന്നാണ്. കുറച്ച് ഉപ്പ് ഇട്ട് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ചതച്ച് വെച്ച ചെറിയ കഷണം ഇഞ്ചി അതുപോലെതന്നെ പച്ചമുളക് എന്നിവ ഉണ്ടാക്കിയെടുക്കുക.

പിന്നീട് ഇവ നന്നായി ഇളക്കി മൂപ്പിച്ച എടുക്കുക. അതിനുശേഷം മഞ്ഞൾപൊടി കാൽ ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കാൽ സ്പൂൺ ഗരം മസാല അരസ്പൂൺ കുരുമുളക് പൊടി പിന്നീട് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഉരുളൻകിഴങ്ങ് നന്നായി ഉടച്ചെടുക്കുക. പിന്നീട് മസാലയിലേക്ക് ഉരുളൻ കിഴങ്ങ് ചേർത്ത ശേഷം നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ചെറിയ ചൂടിൽ ഇളക്കി കൊടുക്കുക.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മസാല ബോണ്ട എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് തണുത്ത ശേഷം. ഒരു ബൗളിൽ കടലമാവ് എടുക്കുക അതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഉരുളൻ കിഴങ്ങ് ഉരുളയാക്കി എടുക്കുക. പിന്നീട് മാവിൽ മുക്കിയശേഷം ഇത് എണ്ണയിലിട്ട് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *