ചക്കക്കുരു ഉപയോഗിച്ച് കിടിലം കട്ലേറ്റ് തയ്യാറാക്കാം..!! ഇനി ആരും ചക്കക്കുരു കളയല്ലേ…

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല രുചികരമായ കട്ലേറ്റ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന്റെ പ്രത്യേകത ഇത് ചക്കക്കുരു ഉപയോഗിച്ച് ആണ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സിമ്പിൾ ചക്കക്കുരു കട്ലേറ്റ് ആണ് ഇത്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ചക്കക്കുരു പ്രഷർകുക്കറിൽ മഞ്ഞൾ പൊടി ഉപ്പ് കുറച്ചു വെള്ളവും ചേർത്ത് മൂന്ന് വിസിൽ വരെ കൂക്ക് ചെയ്ത്. പിന്നീട് നന്നായി പൊടിച്ചെടുക്കുക.

ചക്കക്കുരു നല്ല പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക. ഇതൊരു പാത്രത്തിലേക്ക് പകർത്തിയെടുക്കുക. ചക്കക്കുരു വേവിച്ച പോലെ തന്നെ ഉരുളക്കിഴങ്ങ് നാലെണ്ണം എടുത്ത ശേഷം നല്ല ഉപ്പ് വെള്ളവും ഒഴിച്ച് വേവിച്ചു എടുക്കുക. രണ്ടു വിസിലിന്റെ വേവിച്ച് എടുത്താൽ മതിയാകും. പിന്നീട് വലിയ ബൗൾ എടുക്കുക. വേവിച്ചുവച്ചിരിക്കുന്ന പൊട്ടറ്റോ ഇട്ടുകൊടുക്കുക. രണ്ട് വിസിൽ മതിയാകും നന്നായി ഉടഞ്ഞു പോകുന്നതാണ്. പിന്നീട് ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചക്കക്കുരു പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

പിന്നീട് ഇത് മാറ്റി വയ്ക്കുക. പാൻ ചൂടാക്കിയ ശേഷം കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചെറുതായി അരിഞ്ഞ രണ്ട് മീഡിയം സൈസ് സവാള ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് വലിയ പച്ചമുളക് ഇട്ട് കൊടുത്ത് അരിഞ്ഞ് ഇട്ടുകൊടുക്കുക. അതേപോലെതന്നെ കുറച്ചു മല്ലിയിലയും ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇത് നേരത്തെ എടുത്തു വച്ചിരിക്കുന്ന ചക്കക്കുരുവിലേക്ക് ചേർത്തു കൊടുക്കുക.

ഇതെല്ലാം കൂടി മിസ്സ് ചെയ്തു എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഒരു ടേബിൾ ടീസ്പൂൺ മുളകുപൊടി. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി. ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി. ഒരു ടേബിൾ സ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക. ഇനി ഇത് നന്നായി മിസ്സ് ചെയ്തു എടുത്ത ശേഷം. അതിനുശേഷം 10 മിനിറ്റ് മാറ്റിവെച്ച ശേഷം. കയ്യിൽ കുറച്ച് എണ്ണ തടവിശേഷം കട്ലേറ്റ് രൂപത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *