ഒരു പ്ലേറ്റ് നല്ല കേരള സ്റ്റൈൽ മീൻ കറി എടുത്താലോ..!! മീൻ മുളകിട്ടത് ഇങ്ങനെ ചെയ്യണം…| Meen Mulakittathu Curry

നല്ല ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വളരെ പെട്ടെന്ന് നല്ല റിസൾട്ട് ലഭിക്കുന്നതാണ്. മീൻ കറി വയ്ക്കുന്നവരാണ് എല്ലാവരും അല്ലെ. മീൻ കറി പല രീതിയിലും വയ്ക്കാറുണ്ട്. ഇന്ന് മീൻ മുളകിടുന്നത് എങ്ങനെയാണ് നോക്കാം. അതിന് ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. അതിനായി ഒരു കിലോ മീന എടുക്കുക. ഇത് ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യമുള്ളത് കുടംപുളിയാണ്. ഇത് നന്നായി കഴുകി കുതിർത്തിയെടുക്കുക.

പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി ആണ്. പിന്നീട് ഇതിലേക്ക് മസാല പൊടികൾ എന്തെല്ലാം ആണെന്ന് നോക്ക്. അര ടേബിൾ സ്പൂൺ മഞ്ഞപ്പൊടി രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി മൂന്ന് ടേബിൾ സ്പൂൺ മുളകുപൊടി അതുപോലെതന്നെ രണ്ടു നുള്ള് ഉലുവ എടുക്കുക. കറിവേപ്പില ആവശ്യമാണ്. പിന്നീട് കറി ഉണ്ടാക്കാനായി വെളിച്ചെണ്ണ ആണ് ആവശ്യം ഉള്ളത്. കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇത് ഉണ്ടാകുന്നതിനു മുമ്പ് മല്ലിപ്പൊടി മുളക് പൊടി മഞ്ഞൾ പൊടി എന്നിവ കൂടി കുറച്ചു മുളക് പൊടി ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. എല്ലാം മസാല പൊടിയും വെള്ളത്തിൽ മിസ്സ് ചെയ്തെടുത്തു കറിയിൽ ചേർക്കുകയാണ് എങ്കിൽ മസാല പൊടികൾ പെട്ടെന്ന് കരിഞ്ഞു പോവില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് കറി വയ്ക്കാം. ഇതിനായി മൺചട്ടി എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. അതുപോലെതന്നെ ഉലുവ ചേർക്കുക കറിവേപ്പില ചേർക്കുക.

അതുപോലെതന്നെ ചുവന്നുള്ളി ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക. ഇതും മൊരിഞ്ഞു വരുമ്പോൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന മസാലപ്പൊടി ചേർത്ത് കൊടുക്കുക. ഇത് നന്നായി തന്നെ മൊരിയിച്ചെടുക്കുക. പിന്നീട് കുടപുളി വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും മീനും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *