ചോറിനൊപ്പം ഒരു അഡാറ് ചാറു കറി… തക്കാളി ചക്കകുരു ഈ രീതിയിൽ ചെയ്താൽ മതി…

വ്യത്യസ്തമായ രീതിയിൽ കറി തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലെ. പ്രത്യേകിച്ച് വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം വീട്ടമ്മമാർക്ക് പുതിയ റെസിപ്പി പരീക്ഷിച്ച് നോക്കാൻ എല്ലാവർക്കും താല്പര്യം ഉണ്ടാകും. ഇന്ന് ഇവിടെ പുതിയ ഒരു റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു നാടൻ ഒഴിച്ചു കറി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തക്കാളി ചക്കക്കുരു എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വെജിറ്റേറിയൻ ആണെങ്കിൽ ഈ രീതിയിൽ ചെയ്യാവുന്നതാണ്.

നോൺവെജിറ്റേറിയൻ ആണെങ്കിൽ കുറച്ച് ചെമ്മീൻ കൂടി ചേർത്ത് ഈ രീതിയിൽ ചെയ്യാം. തക്കാളി ചക്കക്കുരു കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. രണ്ടു പിടി ചക്കക്കുരു എടുക്കുക. ഇത് റൗണ്ടിൽ കട്ട് ചെയ്ത് എടുക്കുക. ഇതുപോലെ രണ്ടുമൂന്നു തക്കാളി എടുക്കുക. നല്ല വലിപ്പമുള്ള തക്കാളി ആണെങ്കിൽ രണ്ടെണ്ണം മതി. 3 പച്ചമുളക് എടുക്കുക ഒന്നര കപ്പ് തേങ്ങ ചിരകിയത് എടുക്കുക. ആദ്യം ചക്ക കുരു കുക്ക് ചെയ്യാൻ വയ്ക്കുക.

ഒരു ചട്ടിയിൽ വെള്ളം വച്ച ശേഷം അതിലേക്ക് ചക്കക്കുരു ഇട്ട് കൊടുക്കുക. അതിലേക്ക് മൂന്ന് പച്ചമുളക് ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. കാൽ ടീസ്പൂൺ മുളകുപൊടി രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേർക്കുക. ഇതെല്ലാം ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഈ സമയം അരപ്പ് ശരിയാക്കി എടുക്കാം. അരപ്പിലേക്ക് ആദ്യം തേങ്ങ ചേർക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് നേരത്തെ വേവിച്ചെടുത്ത ചക്കക്കുരു ലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.

പിന്നീട് ഇതിലേക്ക് കട്ട് ചെയ്തെടുത്ത തക്കാളി ചേർത്ത് കൊടുക്കുക. ഇത് നന്നായി വീണ്ടും ഇളക്കി മിക്സ് ചെയ്തു എടുക്കുക. ഇത് നന്നായി വെന്തു വരുമ്പോൾ ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക. ലൂസ് ആയ കറി വേണമെങ്കിൽ കുറച്ച് വെള്ളം ചേർക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ ഉലുവ ചേർക്കാവുന്നതാണ്. പിന്നീട് ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക് ചേർത്ത് എടുക്കുക. പിന്നീട് ഉള്ളി ചേർക്കുക. ഉള്ളി വാടി വരുമ്പോൾ വറ്റൽ മുളക് ചേർക്കുക. പിന്നീട് ഇത് കറിയിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *