നമ്മുടെ വീടുകളിൽ എന്നും ഉണ്ടാക്കുന്ന ഒന്നാണ് ചോറ്. പലപ്പോഴും ഈ ചോറ് ബാക്കി വരാറുണ്ട്. ബാക്കി വരുന്ന ഈ ചോറ് പിറ്റേദിവസം ഉപയോഗിക്കാതെ നാം ഓരോരുത്തരും കളയാറാണ് പതിവ്. എന്നാൽ ഇനി ബാക്കി ചോറ് വന്നാൽ ഒരു കാരണവശാലും കളയാൻ പാടില്ല. ഈയൊരു ചോറുകൊണ്ട് നമുക്ക് ഒരു സൂത്രപ്പണി ചെയ്യാവുന്നതാണ്. അത്തരത്തിൽ ബാക്കി വന്ന ഒരു കപ്പ് ചോറ് കൊണ്ട് മുറുക്ക് ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്.
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഇടവേളകളിൽ കഴിക്കാൻ പറ്റുന്ന നല്ലൊരു മുറുക്ക് ഇത് വെച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ബാക്കി വന്ന ഒരു കപ്പ് ചോറ് മിക്സിയിലിട്ട് ഒന്ന് കറക്കുകയാണ് വേണ്ടത്. പിന്നീട് ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് കായംപൊടി നല്ല ജീരകം കറുത്ത എള്ള് എന്നിവ ചേർക്കേണ്ടതാണ്.
അതോടൊപ്പം തന്നെ വറുത്ത അരിപ്പൊടിയും ചേർത്ത് നല്ലവണ്ണം കുളച്ചടക്കേണ്ടതാണ്. ഏകദേശം ചപ്പാത്തി മാവ് കുഴച്ചെടുക്കുന്നതുപോലെ തന്നെഇത് ചെയ്യേണ്ടതാണ്. പിന്നീട് കൈ കഴുകിയതിനുശേഷം ഒരല്പം എണ്ണ കൂടി ഒഴിച്ചുകൊടുത്ത് നല്ലവണ്ണം യോജിപ്പിച്ച് എടുക്കേണ്ടതാണ്. പിന്നീട് സേവനാഴി എടുത്ത് അതിന്റെ ഉള്ളിൽ എണ്ണ തടവിക്കൊടുത്ത്.
അതിലേക്ക് മാവ് ഇട്ടുകൊടുത്ത് തിരിച്ച് മുറുക്കിന്റെ ഷേപ്പ് ആക്കാവുന്നതാണ്. ഇത്തരത്തിൽ മുറുക്കിന്റെ ഷേപ്പ് ഒരു വാഴയിലയിൽ നിറയെ ആക്കി വച്ചതിനുശേഷം എണ്ണയിൽ ഇട്ട് വറുത്തു കോരിയെടുക്കാവുന്നതാണ്. വളരെ ക്രിസ്പി ആയിട്ടുള്ള മുറുക്ക് ഇതുവഴി ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്. തുടർന്ന് വീഡിയോ കാണുക.