എത്ര പഴക്കമുള്ള മിക്സിയും കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി. ഇതാരും നിസ്സാരമായി കാണല്ലേ.

നമ്മുടെ വീടുകളിൽ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് മിക്സി. ഭക്ഷണ പദാർത്ഥങ്ങൾ അരച്ചെടുക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് മിക്സി. ആദ്യകാലങ്ങളിൽ അമ്മിയിലും ആട്ടുകല്ലിലും അരച്ചിരുന്ന പലതും ഇന്ന് ഈ ഒരു മിക്സികൊണ്ട് നമുക്ക് എളുപ്പത്തിൽ അരച്ചെടുക്കാവുന്നതാണ്. അത്തരത്തിൽ പല ബ്രാൻഡുകളിലായി വ്യത്യസ്ത പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മിക്സികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

ഏത് വിലകൂടിയ മിക്സി വാങ്ങിച്ചാലും വളരെ പെട്ടെന്ന് തന്നെ സൂക്ഷ്മത കുറവ് കൊണ്ട് കേടു വരാറുണ്ട്. അത്തരത്തിൽ വളരെയധികം ഉപകാരപ്രദമായ മിക്സി ഒരിക്കലും കേടു വരാതിരിക്കാൻ ചെയ്യാൻ സാധിക്കുന്ന ചില ടിപ്സുകളാണ് ഇതിൽ കാണുന്നത്. മിക്സിയിൽ ഏറ്റവും അധികം കേടുവരുന്നത് അതിന്റെ ജാറിന്റെ ബ്ലേഡ് പൊട്ടുക എന്നുള്ളതാണ്. അരച്ചതിനുശേഷം കുറച്ചുനാൾ കഴിഞ്ഞ് വീണ്ടും.

അരയ്ക്കുമ്പോൾ മിക്സിയുടെ ജാറിന്റെ ഉള്ളിലെ ബ്ലേഡ് ടൈറ്റായി ഇരിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ പെട്ടെന്ന് തന്നെ അത് പൊട്ടിപോകുന്നത്. അതിനാൽ തന്നെ ഒരല്പം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഒഴിച്ച് അതിന്റെ ബ്ലേഡ് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചതിനുശേഷം മാത്രമേ അതിൽ അരച്ചെടുക്കാൻ പാടുള്ളൂ. മറ്റൊരു കാര്യം എന്നു പറയുന്നത് മിക്സിയുടെ ഉള്ളിൽ ഈർപ്പം തട്ടാതെ സൂക്ഷിക്കുക എന്നുള്ളതാണ്.

അതിനാൽ തന്നെ സിംഗിന്റെ അടുത്ത് മിക്സി ഒരു കാരണവശാലും വയ്ക്കാൻ പാടില്ല. കൂടാതെ മിക്സിയുടെ അടിഭാഗം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുമ്പോൾ അതിനെ ചെറിയ ഹോളുകളിലൂടെ ആ നനവ് മിക്സിയിൽ എത്തുകയും അത് പെട്ടെന്ന് തന്നെ കേടായി പോവുകയും ചെയ്യുന്നതാണ്. തുടർന്ന് വീഡിയോ കാണുക.