കാഴ്ചയിൽ തന്നെ മനോഹാരിത തുളുമ്പുന്ന ഈയൊരു ചെടിയെക്കുറിച്ച് ആരും അറിയാതെ പോകല്ലേ

നമ്മുടെ വീടുകളിൽ നാം ഓരോരുത്തരും ഒരു ചെറിയ പൂന്തോട്ടം തയ്യാറാക്കി എടുക്കാറുണ്ട്. എത്ര സ്ഥലമില്ലാത്ത വീടായാൽ പോലും നമ്മുടെ കഴിവിനനുസരിച്ച് നാം പൂക്കൾ നട്ടുപിടിപ്പിച്ച വളർത്താറുണ്ട്. ഇത്തരത്തിൽ പൂവ് ചെടികൾ വളർന്ന് അത് നല്ലവണ്ണം ഉണ്ടായി നിൽക്കുന്നത് കാണാൻ വളരെ മനോഹരമാണ്. മനസ്സിനും കണ്ണിനും ഏറെ കുളിർമ്മ തരുന്ന ഒരു കാഴ്ചയാണ് ഇത്. അത്തരത്തിൽ നമ്മുടെ പൂന്തോട്ടത്തിൽ നട്ടുവളർത്താവുന്ന ഒരു ചെടിയെ കുറിച്ചാണ് ഇതിൽ പറയുന്നത്.

ആരെയും അസൂയപ്പെടുത്തുന്ന പൂക്കളാൽ മനോഹരമായിട്ടുള്ള ഒരു ചെടിയാണ് ഗ്ലോക്സ്നിയ. വളരെ നല്ല മനോഹരമായ പൂക്കൾ ഉണ്ടാകുന്ന ഒരു ആഫ്രിക്കൻ ചെടിയാണ് ഇത്. വളരെയധികം പ്രത്യേകതയുള്ള ഒരു ചെടിയാണ് ഇത്. ചട്ടിയിൽ തന്നെ നട്ടു വളർത്താൻ സാധിക്കുന്ന ഒരു ചെടിയാണ് ഇത്. ഇതിന്റെ പൂ പോലെ തന്നെ ഇലകൾക്കും കാണാൻ നല്ല ഭംഗിയാണ് ഉള്ളത്. വെൽവെറ്റ് പോലത്തെ നീളമുള്ള ഇലകളാണ് ഇതിന്റെത്.

ഇതിന് തണ്ടിൽ ചെറിയ കായകൾ ഉണ്ടായി അതിൽ നിന്നാണ് പൂവായി ഇത് മാറുന്നത്. പിങ്കും വെള്ളയും ഇടകലർന്ന നിറമാണ് ഇതിന്റെ പൂവുകൾക്ക് ഉള്ളത്. സൂര്യപ്രകാശം അധികം വേണ്ടാത്ത ഒരു ചെടി തന്നെയാണ് ഇത്. അതോടൊപ്പം തന്നെ ജലാംശം വളരെ കുറവ് മാത്രമേ ഇതിനുവേണ്ടു.

അതിനാൽ തന്നെ മഴക്കാലങ്ങളിൽ അധികം വെള്ളം ഇതിന് ലഭിക്കുകയാണെങ്കിൽ ഇതിന്റെ അടിവശം ചീഞ്ഞ് ഫംഗൽ ബാധ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. അതുപോലെതന്നെ ശരിയായ രീതിയിൽ വളപ്രയോഗം നടത്തുകയാണെങ്കിൽ യാതൊരു കേടും കൂടാതെ ഇത് വളരുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.