ബാക്കി വന്ന ചോറ് കൊണ്ട് വിരുന്നുകാരെ വരെ അത്ഭുതപ്പെടുത്തുന്ന ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കാം. കണ്ടു നോക്കൂ.

നമ്മുടെ വീടുകളിൽ സ്ഥിരമായി എന്നും തയ്യാറാക്കുന്ന ഒന്നാണ് ചോറ്. മലയാളികളുടെ ഒരു ദൈനംദിന ഭക്ഷണം തന്നെയാണ് ചോറ്. ഈ ചോറു ഉപയോഗിച്ച് നമുക്ക് ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ അത്യുഗ്രൻ ടേസ്റ്റിൽ ചോറ് ഉപയോഗിച്ചിട്ടുള്ള ഒരു നാലുമണി പലഹാരം റെസിപി ആണ് ഇതിൽ കാണുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന.

ഒരു പലഹാരം തന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ബാക്കി വന്ന ചോറ് കൈകൊണ്ട് നല്ലവണ്ണം ഉടയ്ക്കുകയോ മിക്സിയുടെ ജാറിൽ ഇട്ട് നല്ലവണ്ണം അരച്ചെടുക്കുകയോ ചെയ്യേണ്ടതാണ്. പിന്നീട് ഇതിലേക്ക് അല്പം റവ പൊടി ഇട്ടു കൊടുക്കേണ്ടതാണ്. ഇല്ലെങ്കിൽ കടലപ്പൊടി ഇട്ടു കൊടുത്താലും മതി. പിന്നീട് ഇതിലേക്ക് 2 പച്ചമുളക് ചെറുതായി നുറുക്കിയതും അല്പം കറിവേപ്പിലയും സവാള നീളത്തിൽ.

നല്ല കനം കുറഞ്ഞ് നുറുക്കിയതും ഇട്ടുകൊടുക്കേണ്ടതാണ്. പിന്നീട് ആവശ്യത്തിന് കായം പൊടി ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി എന്നിങ്ങനെയുള്ള ചേർത്ത് അല്പം ഓയിലും അല്പം വെള്ളവും ചേർത്ത് കൈകൊണ്ട് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. വെള്ളം കുറഞ്ഞു പോകാനോ വെള്ളം കൂടി പോകാനോ പാടില്ല.

ശരിയായ ഭാഗത്തിൽ മാവ് തയ്യാറാക്കി എടുത്തില്ലെങ്കിൽ ഇതിനെ അതിന്റെതായ രുചി ലഭിക്കുകയില്ല. പിന്നീട് ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണയോ ഓയിൽ ഒഴിച്ച് അത് നല്ലവണ്ണം തിളച്ചു വരുമ്പോൾ കൈകൊണ്ട് സ്പൂൺ കൊണ്ടോ ഈ മാവ് കോരി അതിലേക്ക് ഇട്ടു കൊടുത്ത് മൂപ്പിച്ചെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.