ഗോതമ്പ് പൊടിയിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കൂ അപ്പോൾ കാണാം മാജിക്. ഇതാരും കാണാതിരിക്കല്ലേ

നാം ഓരോരുത്തരും വീടുകളിൽ നാലുമണി പലഹാരം ഉണ്ടാക്കുന്നവരാണ്. പലതരത്തിലുള്ള പലഹാരങ്ങൾ ഈ സമയങ്ങളിൽ നാം ഉണ്ടാക്കി കഴിക്കാറുണ്ട്. മിക്കപ്പോഴും എണ്ണക്കടികൾ തന്നെയാണ് നാലുമണി പലഹാരമായി നാം ഓരോരുത്തരും തയ്യാറാക്കി എടുക്കാറുള്ളത്. അത്തരത്തിൽ നല്ലൊരു എണ്ണക്കടി ആയിട്ടുള്ള നാലുമണി പലഹാരം ആണ് ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിൽ തന്നെ സുലഭം ആയിട്ടുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു കിടിലൻ ടേസ്റ്റ് ഉള്ള നാലുമണി.

പലഹാരം റെസിപി ആണ് ഇതിൽ കാണുന്നത്. ഈയൊരു നാലുമണി പലഹാരം ഉണ്ടാക്കുന്നതിനുവേണ്ടി ഗോതമ്പ് പൊടിയും മുട്ടയും ആണ് ഏറ്റവും ആദ്യം ആവശ്യമായി വരുന്നത്. ഈ ഗോതമ്പ് പൊടിയിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം ഇതിലേക്ക് ചെറുതായി നുറുക്കിയ സവാള കൂടി ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ചെറുതായി നുറുക്കിയ പച്ചമുളക് കറിവേപ്പിലയും.

മല്ലിയിലയും ഇട്ടു കൊടുക്കേണ്ടതാണ്. മല്ലിയില ഇല്ലെങ്കിലും കറിവേപ്പില ഇട്ടു കൊടുത്താൽ മതി. പിന്നീട് ഇതിലേക്ക് പൊടികൾ ഇട്ടുകൊടുക്കാവുന്നതാണ്. മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് സോഡാപ്പൊടി എന്നിങ്ങനെയുള്ളവയാണ് ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടത്. പിന്നീട് വെള്ളം ഒഴിച്ചുകൊടുത്ത് ഇത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. വെള്ളം ഒഴിക്കുമ്പോൾ ബാറ്റർ നല്ലവണ്ണം.

ലൂസ് ആയി പോകാനോ അതുപോലെ തന്നെ ബാറ്റർ നല്ലവണ്ണം തിക്കായി പോകാൻ പാടില്ല. കൈകൊണ്ടോ സ്പൂൺ കൊണ്ടോ എണ്ണയിലേക്ക് കോരിയിടാവുന്ന പാകത്തിൽ വേണം ഇത് കുഴച്ചെടുക്കാൻ. പിന്നീട് അല്പസമയം ഇത് മാറ്റി വയ്ക്കേണ്ട ആവശ്യമില്ല. നേരിട്ട് തന്നെ എണ്ണ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ കൊണ്ട് കുറച്ച് ഇട്ടുകൊടുത്ത് മൊരിയിച്ചെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.