ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക വീടുകളിലും ഉള്ള ഒന്നാണ് ഗ്യാസ് അടുപ്പ്. വിറകടുപ്പിനേക്കാൾ വളരെ വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. ഇത്തരത്തിൽ ഗ്യാസ് അടുപ്പിൽ ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ പലപ്പോഴും അതിന്റെ ബർണറുകളിൽ ചെളികളും അഴുക്കുകളും പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഇത്തരത്തിൽ ബർണറുകളിൽ അഴുക്കുകൾ പറ്റി പിടിച്ചിരിക്കുമ്പോൾ തീ കത്തുന്നത് വളരെ കുറവായിട്ടായിരിക്കും.
അതിനാൽ തന്നെ ഗ്യാസും വളരെയധികം നഷ്ടപ്പെടും. അതിനാൽ തന്നെ ബർണറുകൾ ഇടവിട്ട സമയങ്ങളിൽ നല്ലവണ്ണം കഴുകി അതിലെ സുശീലങ്ങൾ എല്ലാം തുറന്നു തന്നെ ഇരിക്കുന്നു എന്നുള്ളത് ഉറപ്പാക്കേണ്ടതാണ്. എന്നാൽ മാത്രമേ ശരിയായിവിധം അത് കത്തുകയും ഗ്യാസ് ലാഭിക്കാൻ സാധിക്കുകയും ചെയ്യുകയുള്ളൂ. അത്തരത്തിൽ അഴുക്കുപിടിച്ച ബർണറുകൾ പെട്ടെന്ന് തന്നെ വൃത്തിയാക്കിയെടുക്കുന്ന ഒരു മാജിക് ആണ് ഇതിൽ കാണുന്നത്.
എത്ര തന്നെ അഴുക്ക് അതിൽ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിലും ഈ ഒരു മാർഗത്തിലൂടെ അത് പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇതിനായി ബർണറുകൾ ഒരു പാത്രത്തിലേക്ക് ഇട്ടുവച്ച് അത് മുങ്ങി നിൽക്കുന്ന രീതിയിൽ വിനാഗിരി ഒഴിച്ച് കൊടുക്കേണ്ടതാണ്. വിനാഗിരി നല്ലവണ്ണം ആവശ്യമായി വരുന്നതിനാൽ തന്നെ ചെറിയൊരു പാത്രത്തിലേക്ക് ഇത് ഇട്ടു കൊടുത്താൽ മതി.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ വിനാഗിരി കുറെയധികം നമുക്ക് ലാഭിക്കാവുന്നതാണ്. ഇത്തരത്തിൽ ബർണറുകൾ വിനാഗിരിയിൽ 5 മണിക്കൂർ വരെ ഇട്ടു വയ്ക്കേണ്ടതാണ്. അതിനാൽ തന്നെ രാത്രി പണികളെല്ലാം കഴിഞ്ഞതിനുശേഷം ഇത് ഇട്ടുവയ്ക്കുന്നത് ആയിരിക്കും ഉചിതം. പിന്നീട് അഞ്ചു മണിക്കൂർ കഴിയുമ്പോൾ ഒരു സ്ക്രബർ ഉപയോഗിച്ച് നല്ലവണ്ണം ഉരച്ചു കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.