നാം ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശയും സാമ്പാറും. രാവിലത്തെ ഭക്ഷണം ദോശയും സാമ്പാറും ആണെങ്കിൽ ആ ദിവസം തന്നെ ഉഷാറായി എന്ന് വേണമെങ്കിൽ പറയാം. അത്തരത്തിൽ നാം ഓരോരുത്തരും ദോശയിൽ തന്നെ ഇഷ്ടപ്പെടുന്ന ഒന്നാണ് തട്ടുക്കടയിലെ കുട്ടി ദോശ. വലിയ ദോശയേക്കാൾ സ്വാദേറിയ ദോശ തന്നെയാണ് ഈ കുട്ടി ദോശ. വീട്ടിൽ നാം ഈയൊരു ദോശ ഉണ്ടാക്കുമ്പോൾ കടയിൽ നിന്ന് വാങ്ങിക്കുന്ന ആ രുചി ഉണ്ടാകാറില്ല.
അത്തരത്തിൽ തട്ടിക്കടയിലെ കുട്ടി ദോശ ഉണ്ടാക്കുന്ന വിധം ആണ് ഇതിൽ കാണുന്നത്. സാധാരണ ദോശയ്ക്ക് മാ വരക്കുന്നതിനേക്കാളും അല്പം വ്യത്യസ്തമായിട്ടാണ് ഇതിനെ മാവരക്കേണ്ടത്. അത്തരത്തിൽ ഏറ്റവും ആദ്യം പച്ചരിയും ഉഴുന്നും വെവ്വേറെ ആയി കുതിർത്തു വയ്ക്കേണ്ടതാണ്. ഉഴുന്നിനോടൊപ്പം അല്പം ഉലുവ കൂടി ഇടേണ്ടതാണ്. അതിനുശേഷം നാലഞ്ചു മണിക്കൂർ കഴിയുമ്പോൾ ഇത് നല്ലവണ്ണം കുതിർത്ത് പൊന്തി വരുന്നതാണ്.
ഇത് ആ വെള്ളത്തോട് കൂടി തന്നെ സെപ്പറേറ്റ് ആയി അരച്ചെടുക്കേണ്ടതാണ്. അത്തരത്തിൽ പച്ചരിയായ്ക്കുമ്പോൾ അതിലേക്ക് മൂന്ന് ചേരുവകൾ ചേർക്കുകയാണെങ്കിൽ നല്ല രുചികരമായിട്ടുള്ള തട്ടുകടയിലെ കുട്ടി ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ പച്ചരിയോടൊപ്പം അരയ്ക്കാൻ ചേർക്കേണ്ടത് തലേദിവസം മാറ്റിവെച്ച നാളികേര വെള്ളവും.
മൂന്ന് ചുവന്നുള്ളിയും അല്പം പഞ്ചസാരയും. അതിനുശേഷം രണ്ടരപ്പുകളും നല്ലവണ്ണം കൈകൊണ്ട് മിക്സ് ചെയ്തു വിയർക്കുന്നതിനു വേണ്ടി മാറ്റിവെക്കേണ്ടതാണ്. ഇത്തരത്തിൽ അഞ്ചാറു മണിക്കൂർ കഴിയുമ്പോൾ നല്ലവണ്ണം വീർത്തു പൊന്തി വരുന്നതാണ്. ഇത് സാധാരണ തട്ട് ദോശ ചുടുന്നത് പോലെ ചുട്ടെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.