സോഫ്റ്റ് ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കു ഇനി ഇത് ശരിയാവുന്നില്ല എന്ന് ആരും പറയരുത്. കണ്ടു നോക്കൂ.

ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണ്ണിയപ്പം. വളരെ ചെറിയ ഒരു അപ്പം ആയതിനാൽ തന്നെ ഇതിനെ ഉണ്ണിയപ്പം കുഴിയപ്പം എന്നിങ്ങനെയുള്ള പല പേരുകളിലും ഇത് അറിയപ്പെടുന്നു. നല്ല മധുരമുള്ള അപ്പമായതിനാൽ തന്നെ എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ഇത്. പണ്ടുകാലം മുതലേ നമ്മുടെ പരമ്പരാഗത രീതിയിലുള്ള ഒരു അപ്പo തന്നെയാണ് ഇത്. അതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും വിശേഷദിവസങ്ങളിൽ ആണ് ഈ ഒരു അപ്പം.

ഉണ്ടാക്കാറുള്ളത്. അത്തരത്തിൽ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ഉണ്ണിയപ്പം റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനുവേണ്ടി ഇവിടെ എടുത്തിട്ടുള്ളത് മൈദയാണ്. മൈദക്ക് അനുസരിച്ച് അല്പം റവയും കൂടി ആവശ്യമായി വരുന്നു. സാധാരണ ഉണ്ണിയപ്പം നല്ലവണ്ണം വീർത്തു പൊന്തി സോഫ്റ്റ് ആവുന്നതിനുവേണ്ടി നാം ഓരോരുത്തരും ചെറുപഴമാണ്.

ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിൽ ഉപയോഗിച്ചിരിക്കുന്നത് സോഡാപ്പൊടിയാണ്. അത്തരത്തിൽ മൈദയിലേക്ക് അല്പം റവ ഇട്ടുകൊടുത്ത അതിലേക്ക് അര ടീസ്പൂൺ സോഡാപ്പൊടി ഇട്ടു കൊടുത്ത നല്ലവണ്ണം ശർക്കര പാനി ഒഴിച്ചുകൊടുത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. അത്തരത്തിൽ ബാറ്റർ തിക്കായി വരുമ്പോൾ അതിലേക്ക് അല്പം നാളികേരം ചിരകിയത് എണ്ണയിൽ വറുത്തതും.

കൂടി ഇട്ടുകൊടുത്ത് മിക്സ് ചെയ്യാവുന്നതാണ്. പിന്നീട് ആ മാവിലേക്ക് അര ടീസ്പൂൺ ജീരകം പൊടിച്ചതും അഞ്ചാറ് ഏലക്കായും പൊടിച്ചതും കൂടി ഇട്ട് കൊടുത്ത് പാകത്തിന് ശർക്കരപ്പാനി കൂടി ഒഴിച്ച് നല്ലവണ്ണം ബാറ്റർ തയ്യാറാക്കി എടുക്കേണ്ടതാണ്. പിന്നീട് ഉണ്ണിയപ്പം ചട്ടിവച്ച് അതിലേക്ക് പാകത്തിന് എണ്ണ ഒഴിച്ചു കൊടുത്തു ചുട്ടെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.