വെള്ളപവും കുറുമ കറിയും നല്ല കോമ്പിനേഷനാണ് അല്ലേ. രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് ആരായാലും തയ്യാറാക്കുന്ന ഒരു കോമ്പിനേഷൻ ആണ് ഇത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന കുറുമയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലെ ബ്രേക്ക് ഫാസ്റ്റ്ന് അല്ലെങ്കിൽ ഡിന്നറിന് ഉപയോഗിക്കാൻ സാധിക്കുന്ന അടിപൊളി കുറുമ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തിന്റെ കൂടെ വേണമെങ്കിലും ഇത് കഴിക്കാവുന്നതാണ്.
നെയ്ച്ചോറ് റൊട്ടി ദോശ എന്നിവക്കെല്ലാം കൂടെ കൂട്ടി കഴിക്കാൻ ഇത് നല്ല ബെസ്റ്റ് ആണ്. ഇതൊക്കെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കുക്കർ മാത്രം മതി ചൂടായ കുക്കറിലേക്ക് ആദ്യം തന്നെ രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക എണ്ണയും നെയും ഉരുക്കി വരുന്ന സമയത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക.
ഇതിലേക്ക് മൂന്ന് പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് 5 ഉണ്ട മുളക് ചേർത്ത് കൊടുക്കുക. കുറച്ചു കറിവേപ്പില കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് സവാള അരിഞ്ഞുവെച്ചത് ചേർത്ത് കൊടുക്കുക. ഇത് വാടി വരുമ്പോൾ ഇതിലേക്ക് പച്ചക്കറികൾ ചേർത്തു കൊടുക്കാം. ഉരുളക്കിഴങ്ങ് കാരറ്റ് ബീൻസ് എന്നിവ ചേർത്ത് ഇളക്കിയെടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉപ്പ് ആണ്. ഇത് മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് കുക്കർ അടച്ചുവെച്ച് വേവിക്കാൻ. ഈ സമയം മുക്കാൽ കപ്പ് നാളികേരം നന്നായി അരച്ചെടുക്കുക. പിന്നീട് കുക്കറിലേക്ക് അരപ്പും അതുപോലെതന്നെ ഗ്രീൻ ബീൻസ് വേവിച്ചതും ചെർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.
Source : Kannur kitchen