ഇന്ന് ഇവിടെ കോഴിമുട്ട ഉപയോഗിച്ച് ഒരു കിടിലൻ റെസിപ്പി ആണ് തയ്യാറാക്കുന്നത്. നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന കിടിലം റെസിപ്പി ആണ് ഇത്. മുട്ട വരട്ടിയത് ആണ് ഇവിടെ തയ്യാറാക്കുന്നത്. ആദ്യം തന്നെ നാല് കോഴിമുട്ട മിക്സിയുടെ ജാറിലേക്ക് പൊട്ടിച്ച് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പു ഇട്ടു കൊടുക്കുക. അതുപോലെ രണ്ടു അല്ലി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല പോലെ മിസിയിൽ അടിച്ചെടുക്കുക. കോഴിമുട്ടയും അതുപോലെ ഉപ്പും അടിച്ച ശേഷം മാറ്റിവെക്കുക.
പിന്നീട് നേരെ സ്റ്റവ് ഓണാക്കിയ ശേഷം ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് അഞ്ചു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ചു കറിവേപ്പില ഇട്ടുകൊടുക്കുക. കറിവേപ്പില ചെറുതായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് പച്ചമുളക് ചെറുതായി കട്ട് ചെയ്തത് ചേർത്ത് കൊടുക്കുക. സാധാരണ മുട്ട പൊരിക്കുമ്പോൾ രണ്ടെണ്ണം ആണ് ചേർക്കാറ്. എന്നാൽ ഇത് കുറച്ച് എരിവ് ആവശ്യമാണ്. മൂന്ന് പച്ചമുളക് എടുക്കുക.
ഇത് ചെറുതായി വാടി വരുമ്പോൾ ഇതിലേക്ക് സവാള ചെറുതായി കട്ട് ചെയ്തത് ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒരു ചെറിയ കഷണം ഇഞ്ചി കട്ട് ചെയ്തത് ചേർത്തു കൊടുക്കുക. കുറച്ചു ഉപ്പ് കൂടി ചേർത്തുകൊടുത്ത നല്ല പോലെ വഴറ്റി എടുക്കുക. ഈ സമയം ഇതിലേക്ക് തക്കാളി ചെറിയ കഷണങ്ങളായി കട്ട് ചെയ്തത് ചേർത്തു കൊടുക്കുക. പിന്നീട് സവാളയും പച്ചമുളകും തക്കാളി നന്നായി വഴറ്റിയെടുക്കുക. ഇത് ചെറുതായി വാടി വരുന്നവരെ ഇളക്കി കൊടുക്കുക.
പിന്നീട് ഒരു ചെറിയ സ്പൂണിൽ അര ഭാഗം മുളക് പൊടി ചേർത്തു കൊടുക്കുക. കാൽ സ്പൂൺ മഞ്ഞൾപ്പൊടി അതുപോലെതന്നെ കുറച്ച് മല്ലിപ്പൊടി കുറച്ചു കുരുമുളക് പൊടി ഗരം മസാല പൊടിച്ചത് ചേർത്ത് കൊടുക്കുക. നന്നായി മസാലയുടെ പച്ചമണം മാറുന്നവരെ നന്നായി ഇളക്കി മിക്സാക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ അടിച്ചു വെച്ച മുട്ട ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.