രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് ഇഡ്ഡലി അല്ലെങ്കിൽ ദോശ ഇതായിരിക്കും കൂടുതലും നമ്മുടെ ശീലം. ഇത്തരത്തിൽ ഇഡ്ഡലി ഉണ്ടാകുമ്പോൾ അത് സോഫ്റ്റായി പഞ്ഞിപോലെ ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പലപ്പോഴും അത് സാധിക്കാതെ വരാറുണ്ട്. വളരെ എളുപ്പത്തിൽ തന്നെ നല്ല പഞ്ഞി പോലെ എങ്ങനെ ഇഡ്ഡലി മാവ് തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇന്ന് ഇവിടെ ഇഡ്ഡലിക്ക് മാവ് തയ്യാറാക്കുമ്പോൾ ഒരു സാധനം കൂടി ചേർക്കുകയാണെങ്കിൽ നല്ല മാറ്റം കാണാം. മുക്കാൽ ഗ്ലാസ് ഉഴുന്ന് കുതിർക്കാൻ വയ്ക്കുക. അതിലേക്ക് രണ്ട് ഗ്ലാസ് പച്ചരി എടുത്തു വെക്കുക. പിന്നീട് അതിലേക്ക് ഉഴുന്ന് കുതിർത്ത വെള്ളം തന്നെ ഒഴിച്ചശേഷം മിക്സിയുടെ ജാർ ഇട്ട് അരച്ചെടുക്കുക. പിന്നീട് ആ മാവ് പകർത്തി വെക്കുക. മുക്കാൽ ഗ്ലാസ് ഉഴുന്നിന് രണ്ട് ഗ്ലാസ് പച്ചരി ആണ് ആവശ്യം ഉള്ളത്.
ഈ പച്ചരി ഇട്ടു കൊടുത്ത ശേഷം രണ്ട് ഐസ്ക്യൂബ് ഇട്ടു കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ശേഷം ഇതും കൂടി അടിച്ചെടുക്കുക. ഒരിക്കലും അരിയും ഉഴുന്നും ഒരുമിച്ച് മിക്സ് ചെയ്ത് അര ക്കരുത്. ഇത് നന്നായി മിക്സ് ചെയ്തു എടുക്കുക. പിന്നീട് ഇതൊരു പാത്രത്തിലേക്ക് പകർത്തി മൂടിവെക്കുക. പിന്നീട് രാവിലെ ഈ മാവ് ഉപയോഗിച്ച് ഇഡ്ഡലി തയ്യാറാക്കാവുന്നതാണ്. ഈ മാവ് ഒരിക്കലും ഇളക്കരുത്.
അടിയിൽനിന്ന് കോരി എടുക്കുക. അടിയിൽനിന്ന് കോരി എടുക്കുമ്പോൾ നല്ല സോഫ്റ്റ് ആയി ഇഡലി ലഭിക്കുന്നതാണ്. ഐസ്ക്യൂബ് കൂടുതലും ഉപയോഗിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് മിക്സിയുടെ ജാർ ചൂടാവാതെ നല്ല സോഫ്റ്റായി ഇഡ്ഡലി തയ്യാറാക്കാനാണ്. ഉഴുന്ന്ൽ വേണമെങ്കിലും ഇത്തരത്തിൽ ഐസ്ക്യൂബ് ഇട്ട് അടയ്ക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.