മുട്ട ബജ്ജി ഈ രീതിയിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ… നല്ല തട്ടുകട സ്റ്റൈലിൽ..

എല്ലാവർക്കും ഇഷ്ടമുള്ള ഒന്നായിരിക്കും മുട്ടബജി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വളരെ രുചികരമായ ഒരു സ്നാക്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത്തരത്തിലുള്ള മുട്ട ബജി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചമ്മന്തിയും കൂട്ടി മുട്ട ബജി കഴിക്കാൻ എന്ത് രുചിയാണ് അല്ലേ. നല്ല തട്ടുകട സ്റ്റൈലിൽ മുട്ടബജി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യത്തിന് മുട്ട പുഴുങ്ങി എടുക്കുക. ഇവിടെ അഞ്ചു മുട്ട ആണ് എടുത്തിരിക്കുന്നത്.

അതുപോലെതന്നെ മുക്കാൽ കപ്പ് തേങ്ങ ചിരകിയത് എടുക്കുക. നാല് പച്ചമുളക്, അഞ്ചു ചുവന്നുള്ളി, ഒരു പിടി കറിവേപ്പില എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഒരു കപ്പ് മൈദ പൊടിയും മുക്കാൽ കപ്പ് കടലമാവും ആണ് എടുത്തിരിക്കുന്നത്. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ കായം പൊടി ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.

മുക്കാൽ ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി പിന്നീട് സവാള കനം കുറഞ്ഞ അരിഞ്ഞു ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് രണ്ട് തണ്ട് കറിവേപ്പിലയും ഇതുപോലെ ചെറുതായി ചേർത്തു കൊടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ചേർത്ത് ലൂസ് ആക്കി എടുക്കാവുന്നതാണ്. പിന്നീട് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാമെങ്കിൽ ചേർത്ത് കൊടുക്കുക. പിന്നീട് ചമ്മന്തി ശരിയാക്കി എടുക്കാം. തേങ്ങ ചിരകിയതും അതുപോലെ പച്ചമുളക് ചുവന്നുള്ളി അതുപോലെ പുതിനയില മല്ലിയില എന്നിവ വേണമെങ്കിൽ ചേർത്തു കൊടുക്കുക.

പിന്നീട് ചെറുനാരങ്ങ ഉണ്ടെങ്കിൽ പകുതി ചെറുനാരങ്ങയുടെ കാൽഭാഗം പിഴിഞ്ഞ് ഒഴിച്ചോളൂ. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് മുട്ടയുടെ മഞ്ഞക്കരു ചമ്മന്തി യിലേക്ക് ചേർത്തു കൊടുക്കുക. നന്നായി മിസ്സ് ചെയ്ത ശേഷം മുട്ടയുടെ വെള്ളയിൽ ഫീൽ ചെയ്തു കൊടുക്കുക. പിന്നീട് ഇത് ബാറ്ററിലേക്ക് ഇട്ട് ശേഷം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *