Kerala Style Egg Curry Recipe : ഏതു പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മുട്ടക്കറി. മുട്ട പുഴുങ്ങി ചേർത്ത ഈ കറി ചോറിനൊപ്പം ചപ്പാത്തിക്ക് ഒപ്പവും എല്ലാംനാം കഴിക്കാറുണ്ട്. അത്തരത്തിൽ വളരെയധികം സ്വാദിഷ്ടമായ മുട്ടക്കറി റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു മുട്ടക്കറി വളരെ എളുപ്പത്തിൽ കൂടുതൽ ടേസ്റ്റിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അല്പം പെരുംജീരകം ഇട്ട് പൊട്ടിക്കുകയാണ്.
പിന്നീട് ഇതിലേക്ക് നുറുക്കി വച്ചിരിക്കുന്ന പച്ചമുളക് വേപ്പിലയും ഇട്ട് നല്ലവണ്ണം വഴറ്റേണ്ടതാണ്. അതിനുശേഷം അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയിട്ട് നല്ലവണ്ണം വഴറ്റി കൊടുക്കേണ്ടതാണ്. ഇതൊരു ബ്രൗൺ നിറത്തിലേക്ക് ആയി വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളിപേസ്റ്റ് ഇട്ടു കൊടുക്കേണ്ടതാണ്. ഇതെല്ലാം മൂത്ത വരുമ്പോൾ നമുക്ക് പൊടികൾ ഇട്ടുകൊടുക്കാവുന്നതാണ്.
മൊരിഞ്ഞുവന്ന ഈ കൂട്ടിലേക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി മസാലപ്പൊടി എന്നിങ്ങനെ ആവശ്യാനുസരണം ചേർത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കേണ്ടതാണ്. ഇത് നല്ലവണ്ണം മൂത്ത് വരുമ്പോൾ അതിലേക്ക് നല്ല വലിപ്പമുള്ള ഒരു തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞത് ഇട്ടുകൊടുത്ത് നല്ലവണ്ണം ഇളക്കി.
എടുക്കാവുന്നതാണ്. അതോടൊപ്പം ആവശ്യത്തിന് ഉപ്പും കൂടി ഈ സമയം ചേർക്കേണ്ടതാണ്. അതിനുശേഷം അഞ്ചു മിനിറ്റ് പാത്രം അടച്ചുവെച്ച് വേവിച്ചെടുക്കേണ്ടതാണ്. പിന്നീട് ബന്ധുവന്ന ഈ തക്കാളി ഒരു സ്പൂൺ വെച്ച് നല്ലവണ്ണം ഉടച്ച് പേസ്റ്റ് പോലെ ആകേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്ത് നല്ലവണ്ണം തിളപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.