തക്കാളി ഈ രീതിയിൽ കറി വെച്ചാലോ… വീട്ടിൽ ഇനി പെട്ടെന്ന് തയ്യാറാക്കാം… നിങ്ങൾ ഇന്ന് തന്നെ ഉണ്ടാക്കും…

തക്കാളി ഉപയോഗിച്ച് ഒരു കറി. ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന ഒരു ഒഴിച്ചു കറിയാണ് ഇത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതുപോലെ തക്കാളി കറി ഉണ്ടാക്കി നോക്കിയിട്ടില്ല എങ്കിൽ ഉറപ്പായും ഇത് ട്രൈ ചെയ്തു നോക്കൂ. ആവശ്യത്തിന് പുളിയും എരിവും എല്ലാം ലഭിക്കുന്ന ഒന്നാണ് ഇത്. നോമ്പ് സമയത്ത് കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിന് മൂന്നു തക്കാളിയാണ് ആവശ്യമുള്ളത്. വലിയ തക്കാളി അല്ല മീഡിയം വലിപ്പമുള്ള തക്കാളിയാണ് അത്. അതിലേക്ക് വലിയ സവാള എടുക്കുക.

ചെറിയ സവാള ആണെങ്കിൽ രണ്ടെണ്ണം എടുക്കാം. പിന്നീട് 5 പച്ചമുളക് എടുക്കുക. പിന്നീട് ഒരു പീസ് ഇഞ്ചി. അതുപോലെതന്നെ 6 7 ഉള്ളി എടുക്കുക. പിന്നെ ആവശ്യമുള്ളത് ഒന്നേകാൽ കപ്പ് തേങ്ങ ചിരകിയത് ആണ്. ആദ്യം സവോള തക്കാളി എന്നിവ കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ബാക്കിയുള്ളവ ചെയ്യാം. ഇഞ്ച് നീളത്തിൽ കട്ട് ചെയ്ത് എടുക്കുക. പിന്നീട് സവാളയിലേക്ക് തക്കാളി ചേർക്കുക. ഇഞ്ചിയും പച്ചമുളകും കട്ട് ചെയ്ത് ചേർക്കുക. രണ്ടു തണ്ട് കറിവേപ്പില ചേർക്കുക. ഒരു കാൽ ടീസ്പൂൺ എരിവുള്ള മുളകുപൊടി. അര ടീസ്പൂൺ മഞ്ഞൾപ്പൊടി.

പിന്നീട് ആവശ്യമുള്ളത് ഒന്നര ടീസ്പൂൺ വിനാഗിരി ആണ്. 2 ടീസ്പൂൺ വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇത് അടച്ചു വയ്ക്കുക. പിന്നീട് ഇതിലേക്ക് അരപ്പ് തയ്യാറാക്കാം. ജാറിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ഇത് കുറച്ചു വെള്ളത്തിൽ അരച്ച് എടുക്കുക. പിന്നീട് ഇത് തക്കാളിയുടെ കൂട്ടുമായി ആഡ് ചെയ്യുക. പിന്നീട് തേങ്ങ അരച്ചത് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർക്കുക. പിന്നീട് ഇത് നന്നായി ഇളക്കി മിക്സ് ചെയ്ത് എടുക്കുക.

ഇത് നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് വറവ് ചേർത്ത് കൊടുക്കാം. ഒരു പാൻ എടുത്തശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. പിന്നീട് ഉള്ളി കൂടി ചേർക്കുക. ഉള്ളിയുടെ നിറം മാറി വരുമ്പോൾ ഇതിലേക്ക് വറ്റൽ മുളക് കട്ട് ചെയ്ത് ചേർത്തു കൊടുക്കാം. ഒരു കതിർപ്പ് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇത് കറിയിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *