ഏതു പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പായസം. പല തരത്തിലുള്ള പായസങ്ങൾ നാം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാറുണ്ട്. അത്തരത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പായസമാണ് ഉണക്കലരി പായസം. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതോടൊപ്പം തന്നെ വളരെയധികം അവൈലബിൾ ആയിട്ടുള്ള ഒന്നുതന്നെയാണ് ഉണക്കലരി. അത്തരത്തിൽ അത്യുഗ്രൻ രുചിയിൽ ഉണക്കലരി പായസം ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്.
ഇതിനായി ഏറ്റവും ആദ്യം ഒന്നേകാൽ കപ്പ് ഉണക്കലരിയെടുത്ത് നല്ലവണ്ണം വൃത്തിയായി കഴുകണം. പിന്നീട് ഒരു നാളികേരവും അരമുറി നാളികേരവും ചിരകി അതിന്റെ ഒന്നാം പാലും രണ്ടാംപാലും മാറ്റിവെക്കേണ്ടതാണ്. പിന്നീട് കുക്കറിൽ ഉണക്കലരി ഇട്ട് അതിലേക്ക് പകുതി രണ്ടാം പാൽ ഒഴിച്ച് വേവിച്ചെടുക്കേണ്ടതാണ്. ഉണക്കലരി നല്ലവണ്ണം വേവേണ്ടതാണ്. അതിനായി ഹൈ ഫ്ലെയിമിൽ രണ്ടു വിസിലും ലോ ഫ്ലെയിമിൽ ഒരു വിസിലും അടിക്കേണ്ടതാണ്.
അതോടൊപ്പം തന്നെ ആവശ്യത്തിനു ശർക്കര മറ്റൊരു പാത്രത്തിൽ ഇട്ട് ഉരുക്കി എടുക്കേണ്ടതാണ്. പിന്നീട് ഉണക്കലരി വെന്തതിനുശേഷം ബാക്കിയുള്ള രണ്ടാംപാൽ അതിലേക്ക് ഒഴിച്ച് നല്ലവണ്ണം തിളപ്പിക്കേണ്ടതാണ്. അത് തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ഒഴിച്ച് വീണ്ടും തിളപ്പിക്കേണ്ടതാണ്.
അതിലേക്ക് അല്പം ഏലക്ക പൊടിയും ചുക്കുപൊടിയും ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് നല്ലവണ്ണം തിളച്ചു വരുമ്പോൾ അതിലേക്ക് ഒന്നാം പാല് കൂടി ഒഴിച്ച് അല്പം നെയ്യ് കൂടി ഒഴിച്ച് അത് വാങ്ങി വയ്ക്കാവുന്നതാണ്. ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും നെയിൽ വറുത്ത് ഇടുന്നതും ഇതിന്റെ രുചി വർദ്ധിപ്പിക്കുന്നു. തുടർന്ന് വീഡിയോ കാണുക.