Best Food For Body : വളരെയധികം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് മുട്ട. മുട്ടയിൽ തന്നെ പല വെറൈറ്റികളും ഉണ്ട്. കോഴിമുട്ട കാടമുട്ട താറാമുട്ട എന്നിങ്ങനെയാണ് അവ. കുറച്ച് കാലം മുമ്പ് വരെ ഇത്തരം മുട്ടകൾ നമ്മുടെ ശരീരത്തിന് ദോഷകരമാണ് എന്നാണ് പറഞ്ഞിരുന്നത്. ഈ മുട്ടയുടെ മഞ്ഞ നമ്മുടെ ശരീരത്തിന് കൊഴുപ്പ് കൂട്ടുന്നു എന്നുള്ളതായിരുന്നു പഠനങ്ങൾ തെളിയിച്ചിരുന്നത്.
എന്നാൽ ഇന്നത്തെ പഠനങ്ങൾ തെളിയിക്കുന്നത് മറ്റു പലതും ആണ്. മുട്ട എന്ന് പറയുന്നത് ഒരു സൂപ്പർ ഫുഡ് ആയിട്ടാണ് ഇന്ന് കണക്കാക്കുന്നത്. അതുപോലെ തന്നെ മുട്ടയുടെ മഞ്ഞ ഒരിക്കലും കൊഴുപ്പ് കൊണ്ടുവരില്ല എന്നുള്ളതും തെളിയിച്ചിരിക്കുന്നു. അത് അടങ്ങീട്ട് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള നല്ല കൊളസ്ട്രോൾ ആണ്. അതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉണർവ് നൽകാനും രോഗങ്ങളെ കുറയ്ക്കാനും.
കഴിയുന്ന ഒന്നായി മുട്ട മാറി കഴിഞ്ഞിരിക്കുകയാണ്. ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തുവാനും ശരീരഭാരം കുറയ്ക്കുവാനും മുട്ട നമ്മെ സഹായിക്കുന്നതാണ്. എന്നാൽ മുട്ട നല്ലതാണെങ്കിലും ചില ആളുകൾക്ക് ചിലപ്പോൾ മുട്ട അനുയോജ്യമായെന്നു വരികയില്ല. അത്തരത്തിൽ മുട്ട ശരീരത്തിന് പിടിക്കാത്തവർ ആണെങ്കിൽ അവർ അത് മാറ്റിനിർത്തുകയാണ് വേണ്ടത്.
അല്ലാതെ ഒരിക്കലും മുട്ടയെ മാറ്റിനിർത്തേണ്ട ആവശ്യം വരുന്നില്ല. മുട്ട പച്ചയ്ക്കും വേവിച്ചും ഓംലൈറ്റ് ആയും എല്ലാം നമുക്ക് കഴിക്കാവുന്നതാണ്. ഇത്തരം മാർഗങ്ങളിലൂടെ കഴിക്കാൻ സാധിക്കുമെങ്കിലും എപ്പോഴും മുട്ട പാതി വേവിച്ച് കഴിക്കുന്നതാണ് ഏറ്റവും ഗുണകരം. അങ്ങനെ കഴിക്കുകയാണെങ്കിൽ അതിന്റെ എല്ലാ ഗുണങ്ങളും പെട്ടെന്ന് തന്നെ നമ്മുടെ ശരീരo ആഗിരണം ചെയ്യുന്നതാണ്. തുടർന്ന് വീഡിയോ കാണുക.