നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പൊരി. അരി വറുത്തെടുത്താണ് പൊരി ഉണ്ടാക്കുന്നത്. ഈ പൊരി നാം കടകളിൽ നിന്നും മറ്റും വാങ്ങിക്കാറാണ് പതിവ്. അത്തരത്തിൽ കടകളിൽ നിന്നും മറ്റും വാങ്ങിക്കുന്ന പോലെ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നുതന്നെയാണ്. അത്തരം കാര്യമാണ് ഇതിൽ കാണുന്നത്. ഇതിനായി ഇവിടെ എടുത്തിട്ടുള്ളത് റേഷൻ അരിയാണ്. നമ്മുടെ എല്ലാവരുടെയും വീടുകളിലും വളരെ സുലഭമായി തന്നെ ഉള്ള അരിയാണ് ഇത്.
ഈ റേഷൻ അരി ഉപയോഗിച്ച് വളരെ ടേസ്റ്റി ആയിട്ടുള്ള പോരെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് അരിയിൽ അല്പം വെള്ളം ഇട്ടു മിക്സ് ചെയ്യുക എന്നുള്ളതാണ്. നല്ലവണ്ണം ഇത് കൈകൊണ്ട് കൂട്ടി തിരുമ്മി മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് ഇത് ചൂടുള്ള ഒരു ചട്ടിയിൽ ഇട്ട് വെള്ളം വലിച്ചെടുക്കേണ്ടതാണ്. വെള്ളം വലിയുന്നതിന് വേണ്ടി വെയിലത്തിട്ട് ഉണക്കാവുന്നതാണ്.
സൂര്യപ്രകാശത്തിൽ രണ്ടു മൂന്നു മണിക്കൂർ ഇടുകയാണെങ്കിൽ ആരിയിലെ എല്ലാ വെള്ളവും മാറി അത് ഡ്രൈ ആയി കിട്ടും. പിന്നീട് ഒരു ചട്ടിയിൽ അല്പം ഉപ്പോ മണലോ ഏതെങ്കിലും ഇട്ട് നല്ലവണ്ണം ചൂടാക്കേണ്ടതാണ്. മണൽ ആണെങ്കിൽ നമുക്ക് എടുത്ത അരി മുഴുവൻ ഒറ്റയടിക്ക് നമുക്ക് പൊരിയായി എടുക്കാവുന്നതാണ്.
ഇതിൽ എടുത്തിട്ടുള്ളത് ഉപ്പാണ്. പൊടിപ്പ് നല്ലവണ്ണം ചട്ടിയിൽ ചൂടാക്കേണ്ടതാണ്. അത് നല്ലവണ്ണം ചൂടായതിനു ശേഷം അരിക്കു കുറച്ചു കുറച്ചായി അതിലേക്ക് ഇട്ട് നല്ലവണ്ണം ഇളക്കേണ്ടതാണ്. അല്പസമയത്ത് ശേഷം ആ അരി പൊട്ടി പൊരിയായി മാറുന്നത് കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.