ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടുതലായി കാണുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക്. സ്ട്രോക്കിനെ കുറിച്ചുള്ളഅറിവ് കുറവ് കാരണം ഇന്ന് ഒട്ടനവധി ചെറുപ്പക്കാരും മുതിർന്നവരും ആണ് സ്ട്രോക്ക് മൂലം മരിക്കുന്നതും അംഗവൈകല്യങ്ങൾ നേരിടുന്നതും. അത്രയേറെ ഇന്ന് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ കണ്ടുവരുന്ന ഒന്നായി മാറി കഴിഞ്ഞിരിക്കുകയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഏകദേശം ഹാർട്ട് അറ്റാക്കിനോട് സമാനമായിട്ടുള്ള ഒന്നാണ്.
സ്ട്രോക്കിൽ നടക്കുന്നത്. അറ്റാക്ക് എന്ന് പറയുന്നത് ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതോ അല്ലെങ്കിൽ രക്ത ധമനികൾ പൊട്ടി പോകുന്നതോ ആണ്. അതുപോലെ തന്നെ തലച്ചോറിന്റെ ഭാഗത്തുണ്ടാകുന്ന ഞരമ്പുകളിൽ രക്തം ക്ലോട്ടാകുന്നതോ അല്ലെങ്കിൽ ഞരമ്പുകൾ പൊട്ടി രക്തം ഒലിക്കുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് സ്ട്രോക്ക് എന്ന രോഗത്തിന് പിന്നിലുള്ളത്. ജീവിതശൈലി ആണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം.
ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ഫലമായും പല തരത്തിലുള്ള ദുശ്ശീലങ്ങളുടെ ഫലമായും എല്ലാം കൊഴുപ്പുകളും വിഷാംശങ്ങളും ഷുഗറുകളും എല്ലാം രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും അതിന്റെ ഫലമായി തടസ്സപ്പെടുകയും തുടർന്ന് ഇത്തരം ഒരവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ്.
ശരീരത്തിൽ കാണിക്കുന്നത്. കണ്ണിൽ ഇരുട്ട് കയറുക സംസാരത്തിൽ വൈകല്യം ചുണ്ടുകൾ കോടുക കൈകളിൽ കോച്ചി പിടുത്തം മറവി എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളും ഇതേ തുടർന്ന് കാണുന്നു. ഇത്തരം ലക്ഷണങ്ങൾ കാണുന്ന അതേസമയം തന്നെ ചികിത്സ കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ യാതൊരു തരത്തിലുള്ള അംഗവൈകല്യങ്ങളും കൂടാതെ ഇതിനെ മറികടക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.