ഒരുതരത്തിലുള്ള പാടുകളും അവശേഷിക്കാതെ വട്ടച്ചൊറിയെ മാറ്റാഠ. ഇതാരും കാണാതെ പോകരുതേ.

നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളെപ്പോലെ തന്നെ ചർമ്മത്തെ ബാധിക്കുന്ന രോഗങ്ങളും ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ചർമ്മ സംബന്ധമായി കാണുന്ന ഒരു രോഗാവസ്ഥയാണ് വട്ടച്ചൊറി. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ തന്നെ കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. പണ്ടുകാലത്ത് ഇത് വ്യാപകമായിട്ടാണ് കണ്ടിരുന്നതെങ്കിലും ഇന്ന് ഇതിന്റെ തോത് അല്പം കുറഞ്ഞിട്ടുണ്ട്. ഇത് ഫംഗസ് പരത്തുന്ന ഒരു രോഗാവസ്ഥയാണ്.

നമ്മുടെ തൊലിപ്പുറത്താണ് ഇത്തരത്തിലുള്ള ഫംഗസുകൾ പെറ്റു പെരുകി വട്ടച്ചൊറി എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഈ ഫംഗസുകൾക്ക് ചർമത്തിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാൻ സാധിക്കുകയില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ശക്തമായ പ്രതിരോധശേഷി തന്നെയാണ്. അതിനാൽ തന്നെ ഇവ നമ്മുടെ തൊലിപ്പുറത്ത് പെറ്റ് പെരുകി ചൊറിച്ചിലും റാക്ഷസുകളും സൃഷ്ടിക്കുന്നു. പലതരത്തിലുള്ള രോഗങ്ങൾ നേരിടുന്ന വ്യക്തികളിൽ ഈ ഒരു അവസ്ഥ കൂടുതലായി കാണുന്നു.

അത്തരത്തിൽ വട്ടച്ചൊറി ഏറ്റവും അധികം കാണുന്ന ആളുകളിൽ ഒരുകൂട്ടം ആളുകളാണ് രോഗപ്രതിരോധശേഷി വളരെ കുറഞ്ഞവർ. ഷുഗർ ക്യാൻസർ പേഷന്‍സുകൾ റേഡിയേഷനും കീമോതെറാപ്പിയും ചെയ്യുന്നവർ പലതരത്തിലുള്ള സ്റ്റിറോയ്ഡുകളും ആന്റിബയോട്ടിക്കുകളും സ്ഥിരമായി കഴിക്കുന്നവർ അമിതമായി വിയർപ്പുള്ളവർ ശരീരഭാരം കൂടിയവർ.

എന്നിവർക്കെല്ലാം വരുന്നതിനുള്ള സാധ്യതകൾ വളരെ ഏറെയാണ് കാണുന്നത്. കൂടാതെ ഡ്രൈ സ്കിൻ ഉള്ളവരിലും വട്ടച്ചൊറിയും വളരെ പെട്ടെന്ന് തന്നെ വ്യാപിക്കുന്നു. ഫംഗസ് ഇൻഫെക്ഷൻ ആയതിനാൽ തന്നെ ഇത് വളരെ പെട്ടെന്ന് തന്നെ സ്പ്രെഡ് ചെയ്യുന്ന ഒന്നാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മറ്റുള്ളവരിലേക്കും എല്ലാം ഇത് വ്യാപിക്കുന്നു. തുടർന്ന് വീഡിയോ കാണുക.