നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പലതരത്തിലുള്ള രോഗങ്ങളാണ് കടന്നു വരുന്നത്. അത്തരത്തിൽ കുട്ടികളെ മുതിർന്നവരെയും ഒരുപോലെ തന്നെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അലർജി. അലർജി പലതരത്തിലാണ് കാണാൻ സാധിക്കുന്നത്. ഭക്ഷണത്തിൽ നിന്നുള്ള അലർജി ശ്വാസകോശസംബന്ധമായ അലർജി സ്കിൻ അലർജി എന്നിങ്ങനെ ഒത്തിരിയാണ് ഇത്. ഇത്തരത്തിലുള്ള അലർ രോഗങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണവും ഇന്ന് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ തന്നെയാണ്.
അത്തരത്തിൽ ജീവിതശൈലിലെ മാറ്റങ്ങൾ നമ്മുടെ രോഗപ്രതിരോധശേഷിയിൽ മാറ്റങ്ങൾ വരുത്തുകയും ആ പ്രതിരോധ സംവിധാനം നമുക്ക് എതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് അലർജി എന്ന് പറയുന്ന അവസ്ഥ. അത്തരത്തിൽ ഒരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ് അലർജി ആസ്മ തുടങ്ങിയവ. പൂപ്പൊടി മഞ്ഞ് തണുപ്പ് പുക ഭക്ഷണങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി ഘടകങ്ങളാണ് അലർച്ചയ്ക്ക് കാരണമായിട്ടുള്ള ഘടകങ്ങൾ.
അത്തരത്തിൽ ഓരോ അലർജിക്കും ഓരോ തരത്തിലുള്ള കാരണങ്ങളാണ് ഓരോരുത്തരെല്ലാം ഉണ്ടാകുന്നത്.അതിനാൽ തന്നെ എന്താണ് തനിക്ക് അലർജി ഉണ്ടാക്കുന്ന കാരണമെന്ന് സ്വയം തിരിച്ചറിഞ്ഞുകൊണ്ട് അത് ഉപേക്ഷിച്ചാൽ മാത്രമേ അലർജിയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം അലർജിക്ക് എത്രതന്നെ മരുന്ന് കഴിച്ചിട്ടും യാതൊരു പ്രയോജനവുംഉണ്ടാകില്ല.
അത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം കാണാൻ സാധിക്കുന്ന ഒരു അലർജിയാണ് ശ്വാസകോശ സംബന്ധമായിട്ടുള്ള അലർജി. ഇത്തരത്തിൽ ശ്വാസകോശ സംബന്ധമായ അലർജി ഉണ്ടാകുമ്പോൾ വിട്ടുമാറാത്ത കഫംകെട്ട് ശ്വാസതടസ്സം ജലദോഷം ചുമ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണുന്നത്. അതോടൊപ്പം തന്നെ ഭക്ഷണം കഴിക്കുന്നത് വഴിയാണ് അലർജി ഉണ്ടാക്കുന്നതെങ്കിൽ അത് പലതരത്തിലുള്ള ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. തുടർന്ന് വീഡിയോ കാണുക.