കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇതാരും നിസ്സാരമായി തള്ളിക്കളയല്ലേ…| Importance of early detection

Importance of early detection : ഓരോ സെക്കന്റിലും ഇന്ന് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒട്ടനവധി കാര്യങ്ങളാണ് സെക്കന്റുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതും കണ്ടുപിടിക്കുന്നതും. അത്തരത്തിൽ ഇന്നത്തെ സമൂഹO ഉപയോഗിക്കുന്ന ഒന്നാണ് മൊബൈൽ. ആദ്യകാലങ്ങളിൽ ചെറിയ മൊബൈലുകൾ ആണെങ്കിൽ ഇന്ന് സ്മാർട്ട് ഫോണുകൾ ആണ് നിലവിലുള്ളത്. ഒട്ടനവധി ആപ്ലിക്കേഷൻ ഉള്ള ഈ സ്മാർട്ട് ഫോണുകൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു.

അതുപോലെ തന്നെ ഇന്ന് കാണുന്ന മറ്റൊരു പ്രവണതയാണ് എന്തിനും ഏതിനും കുട്ടികൾക്ക് ഫോണുകൾ നൽകുക എന്നുള്ളത്. ഭക്ഷണം കഴിക്കുന്നതിനും കുറുമ്പ് കാണിക്കാതെ ഇരിക്കുന്നതിനും എല്ലാം കുട്ടികൾക്ക് ഇന്ന് ഫോണുകളാണ് നൽകുന്നത്. ഇത്തരത്തിൽ കുട്ടികൾ ഫോണുകൾ ഉപയോഗിക്കുന്നത് വഴി ഒട്ടനവധി ദോഷഫലങ്ങളാണ് അവർക്കുണ്ടാകുന്നത്. അത്തരത്തിൽ ഫോണുകൾ അടിക്കടി ഉപയോഗിക്കുന്നത് വഴി കുട്ടികൾക്ക് ഉണ്ടാകുന്ന ഒരു ദോഷഫലമാണ്.

കണ്ണിന് ഉണ്ടാകുന്ന സ്ട്രെയിൻ. കണ്ണുവേദന തലവേദന കണ്ണുകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണ്ണുകൾക്ക് ഉണ്ടാകുന്ന വരൾച്ച കണ്ണിൽ നിന്നും നിർത്താതെ വെള്ളം വരിക എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും ഫോണുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് വഴി കുട്ടികളിൽ കാണുന്നു. അതോടൊപ്പം തന്നെ കുട്ടികളുടെ കാഴ്ചയ്ക്ക് വരെ ഇത് മങ്ങൽ ഏൽപ്പിക്കുന്നു.

ഇത്തരത്തിൽ അസ്വസ്ഥതകൾ കുട്ടികൾക്ക് ഉണ്ടാകുമ്പോൾ കുട്ടികൾ പല തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അവയാണ് കണ്ണുകൾ എപ്പോഴും തിരുമ്പുക കണ്ണുകളുടെ ഇമ എപ്പോഴും വെട്ടുക തലവേദന എടുക്കുന്നു എന്ന് പറയുക എന്നിങ്ങനെ ഒട്ടനവധി ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിയുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കണ്ണുകൾ ടെസ്റ്റ് ചെയ്തു അതിനുള്ള പ്രതിരോധം സ്വീകരിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.