കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പാല്. ഒരു സമീകൃത ആഹാരം തന്നെയാണ് ഇത്. ധാരാളം വിറ്റാമിനുകളും കൊഴുപ്പുകളും കാർബൊഹൈഡ്രേറ്റുകളും മിനറൽസുകളും എല്ലാം അടങ്ങിയിട്ടുള്ള ഒരു സമീകൃത ആഹാരമാണ് ഇത്. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള കാൽസ്യം പ്രദാനം ചെയ്യുന്ന ഏറ്റവും നല്ലൊരു ഭക്ഷണപദാർത്ഥം കൂടിയാണ് പാല്. അതിനാൽ തന്നെ പാൽ ഉപയോഗിക്കുന്നത് വഴി നമ്മുടെ എല്ലുകളുടെ ആരോഗ്യവും പല്ലിന്റെ.
ആരോഗ്യവും നമുക്ക് ഉറപ്പുവരുത്താൻ സാധിക്കുന്നു. ധാരാളം സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നു തന്നെയാണ്. അതോടൊപ്പം തന്നെ ചർമ്മത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാനും ഇത് ഉത്തമമാണ്. കൂടാതെ അസ്ഥിക്ഷയം എന്ന അവസ്ഥയെ മറികടക്കാൻ ഇത് പണ്ടുകാലം മുതലേ ഉപയോഗിക്കുന്നു. പാലിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് ഹൃദ്രോഹ സാധ്യതകൾ കുറയ്ക്കുന്നു.
കൂടാതെ മാനസികമായ പല രോഗങ്ങളെ മറികടക്കാൻ ഇത് ഉപയോഗിക്കുന്നു. എന്നാൽ ഇന്നത്തെ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് പാല് അത്രയ്ക്ക് ഗുണകരമല്ല എന്നതാണ്. പാലിൽ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള മെഡിസിൻ ഗുണങ്ങൾ അടങ്ങിയിട്ടില്ല എന്നതാണ് ഇന്ന് കണ്ടു പിടിച്ചിട്ടുള്ളത്. എന്നാൽ പാല് കുട്ടികൾക്ക് ഉത്തമമാണ്.
കാരണം അവർക്ക് പാലിനെ അലിയിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള ഘടകങ്ങൾ അവരുടെ ശരീരത്തിൽ തന്നെയുണ്ട്. എന്നാൽ പ്രായമാകുന്നതോറും ഈ ഘടകങ്ങൾ കുറഞ്ഞു വരികയും അതിനാൽ തന്നെ പ്രായമാകുമ്പോൾ പാല് കുടിക്കുന്നത് വഴി പാല് ദഹിക്കാതെ വരികയും അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.