ആവർത്തിച്ചു വരുന്ന തലവേദനയെയും അത് വരുത്തി വയ്ക്കുന്ന രോഗങ്ങളെയും ആരും നിസ്സാരമായി കാണരുതേ…| Migraine & Headache Malayalam

Migraine & Headache Malayalam : നാം ഓരോരുത്തർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാകുന്ന ഒരു ശാരീരിക വേദനയാണ് തലവേദന. അത്തരത്തിൽ തലവേദന അനുഭവിക്കാത്തവരായി നമ്മുടെ ഇടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. പലതരത്തിലുള്ള തലവേദനങ്ങളാണ് ഉള്ളത്. കുറച്ചുനേരം യാത്ര ചെയ്തതിന്റെ ഫലമായോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഭക്ഷണം കഴിച്ചതിന്റെ സൈഡ് എഫക്ട് ആയിട്ട് എല്ലാം ഈ തലവേദനകൾ കാണാവുന്നതാണ്.

അതുപോലെ തന്നെ ബ്രെയിൻ ട്യൂമർ മറ്റു രോഗങ്ങൾ എന്നിവയ്ക്കും തലവേദന തന്നെയാണ് ലക്ഷണമായി കാണുന്നത്. ഇന്ന് ഒട്ടുമിക്ക തലവേദനയും നിസ്സാരമായിട്ടുള്ള തലവേദനയാണ്. അവയിൽ തന്നെ 10% മാത്രമേ കാര്യമായിട്ടുള്ള തലവേദനയായി മാറുന്നുള്ളൂ. സൈനസൈറ്റിസ് പ്രശ്നമുള്ളവർക്കും തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉള്ളവർക്കും ഇങ്ങനെ തലവേദന കാണാവുന്നതാണ്.

അതുപോലെ തന്നെ മാനസികമായി സമ്മർദ്ദമുള്ള ആളുകൾക്കും തലവേദന ഒരു ലക്ഷണമായി കാണാവുന്നതാണ്. ഈ തലവേദനകളെ നമുക്ക് രണ്ടുവിധത്തിൽ ഡിവൈഡ് ചെയ്യാവുന്നതാണ്. ആദ്യത്തേത് പ്രൈമറി തലവേദന എന്നും രണ്ടാമത്തെ സെക്കൻഡറി തലവേദന എന്നും നമുക്ക് തരം തിരിക്കാം. ഇത്തരത്തിലുള്ള പ്രൈമറി തലവേദനയിൽ യാതൊരു ടെസ്റ്റ് ചെയ്താലും യാതൊരു കുഴപ്പവും ഉണ്ടാവുകയില്ല.

അതിൽ തന്നെ ചില തലവേദനകൾ വീണ്ടും വീണ്ടും അത് ശക്തിയായി വരുന്നതും കാണാവുന്നതാണ്. അത്തരം ഒരു തലവേദനയാണ് മൈഗ്രേൻ തലവേദന. ഇത്തരം തലവേദനകൾക്ക് യാതൊരു തരത്തിലുള്ള കുഴപ്പവും നമുക്ക് കാണാൻ സാധിക്കുന്നില്ല. ഈ മൈഗ്രേൻ തന്നെ രണ്ടു വിധത്തിലാണ് ഉള്ളത്. മൈഗ്രേൻ വിത്ത് ഓറ ആൻഡ് മൈഗ്രൈൻ വിത്തൗട്ട് ഓറ എന്നിങ്ങനെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.