Exercise to relieve knee pain : ഇന്ന് നാം ഓരോരുത്തരും ഏറ്റവും അധികം നേരിടുന്ന ഒരു ശാരീരിക വേദനയാണ് മുട്ട് വേദന. ഈ മുട്ട് വേദനയ്ക്കുള്ള പ്രധാന കാരണം എന്ന് പറയുന്നത് എല്ലുതേയ്മാനം തന്നെയാണ്. ഇത്തരത്തിൽ എല്ല് തേയ്മാനം തുടങ്ങുമ്പോൾ തന്നെ അതിനെ ശ്രദ്ധിക്കാതെ വരികയും പിന്നീട് അതിന്റെ മൂർജന്യാവസ്ഥയിലേക്ക് പോകുമ്പോൾ കാലുകൾ രണ്ടും വളഞ്ഞു പോവുകയും നടക്കാൻ സാധിക്കാതെ വരികയും വീൽചെയറിൽ പോകേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
ഇത്തരമൊരു അവസ്ഥയിൽ മുട്ട് മാറ്റിവയ്ക്കുക എന്നുള്ള ശസ്ത്രക്രിയ മാത്രമാകും ഓപ്ഷൻ. അതിനാൽ തന്നെ നാം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും അതുപോലെ തന്നെ ചികിത്സിക്കുകയും ചെയ്യേണ്ട ഒരു രോഗാവസ്ഥയാണ് മുട്ട് തേയ്മാനം. ഇത്തരത്തിൽ മുട്ട് തെയ്മാനം തുടങ്ങുമ്പോൾ മുട്ടിൽ അധികഠിനമായിട്ടുള്ള വേദനയും നീർക്കെട്ടും കാണാവുന്നതാണ്. കൂടാതെ അധിക ദൂരം നടക്കുമ്പോഴേക്കും മുട്ട് വേദന സ്റ്റെപ്പുകൾ കയറാൻ സാധിക്കാതെ വരിക.
എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളും കാണുന്നു. അതുപോലെ തന്നെ ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കാൻ സാധിക്കാത്ത അവസ്ഥ വരെ ഈ ഒരു സാഹചര്യങ്ങളിൽ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള മുട്ട വേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ്.
ശരീരഭാരം കൂടുമ്പോൾ നമ്മുടെ മുട്ടുകൾക്ക് അത് താങ്ങാൻ സാധിക്കാതെ വരികയും മുട്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗങ്ങളിൽ തേയ്മാനം കൂടുകയും ചെയ്തേക്കാം. അതുപോലെ തന്നെ നാം ചെയ്യേണ്ട മറ്റൊരു കാര്യമാണ് പ്രായമാകുമ്പോൾ കാൽസ്യം വിറ്റാമിനുകൾ എന്നിങ്ങനെയുള്ളവ ഭക്ഷണത്തിലൂടെയോ സപ്ലിമെന്റ് ആയോ സ്വീകരിക്കുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.