കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. ഫാറ്റി ലിവർ എന്ന അവസ്ഥ കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്. ഭക്ഷണത്തിൽ അനുയോജ്യമായ രീതിയിൽ അവ ഉൾപ്പെടുത്തുന്നത് വളരെ നന്നായിരിക്കും. പ്രമേഹം അമിതമായ തടി ഉയർന്ന അളവിലുണ്ടാകുന്ന കൊളസ്ട്രോൾ എന്നിവയെല്ലാം ഫാറ്റി ലിവറിന് കാരണമാകുന്ന വസ്തുതകളാണ്.
ഇന്ന് പലരിലും കണ്ടുവരുന്ന ഒന്നാണ് ഈ അസുഖം. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. ആദ്യകാലങ്ങളിൽ അത്ര പ്രശ്നകാരൻ അല്ലെങ്കിലും ശരിയായ ശ്രദ്ധിച്ചില്ലെങ്കിൽ ജീവനുതന്നെ ഭീഷണി ഉണ്ടാക്കാവുന്ന ഒന്നും ആണ് ഇത്. സാധാരണഗതിയിൽ കരളിൽ സംഭവിക്കുന്ന ചെറിയ പ്രശ്നങ്ങൾ കരൾ തന്നെ പരിഹരിക്കുകയാണ് പതിവ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്ന കർത്തവ്യമാണ് കരൾ നിർവഹിക്കുന്നത്.
എന്നാൽ പല കാരണത്താലും കരളിന് ദോഷകരമായ രീതിയിൽ ശരീരത്തിലെത്തുന്ന പല ഭക്ഷണങ്ങളും ഫാറ്റി ലിവറിന് കാരണമാകാറുണ്ട്. മദ്യപാനം മൂലവും അല്ലാതെയും ശരീരത്തിൽ ഫാറ്റിലിവർ കണ്ടുവരുന്നുണ്ട്. മദ്യപാനം കൂടാതെ ഉണ്ടാകുന്ന ഫാറ്റി ലിവർ പ്രശ്നങ്ങൾക്ക് പ്രധാന കാരണങ്ങൾ ജീവിത ശൈലിയും ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നാണ് ഇവിടെ പറയുന്നത്.
നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കിയ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.