ഗർഭിണിയായ അമ്മ തളർന്നുവീണു… തിരിഞ്ഞുനോക്കാതെ ചുറ്റുമുള്ളവർ… ഈ രണ്ടു വയസ്സുകാരി ചെയ്തത് കണ്ടോ..!!

സ്വാർത്ഥതാല്പര്യങ്ങൾ മുറുകെ പിടിച്ച് ജീവിക്കുന്നവരാണ് ഇന്നത്തെ കാലത്തെ കൂടുതൽ പേരും. പലപ്പോഴും എപ്പോഴാണ് എന്തിനാണ് മറ്റുള്ളവരുടെ സഹായം ആവശ്യം വരിക എന്നുപോലും ആർക്കും പ്രവചിക്കാൻ കഴിയില്ല. സ്വന്തം കാര്യം നോക്കി പോകുന്നവർ മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു എന്നും അവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നോ തിരിഞ്ഞു നോക്കാറില്ല.

ഇത്തരത്തിൽ ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. ഉത്തർപ്രദേശിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടക്കുന്നത്. അനക്കമില്ലാതെ കിടക്കുന്ന തന്റെ അമ്മയെ രക്ഷിക്കാൻ വേണ്ടി ഈ രണ്ടുവയസ്സുകാരി ചെയ്തതാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ബോധംകെട്ട് കിടന്ന തന്റെ അമ്മയെ രക്ഷിക്കാൻ പലരെയും സമീപിച്ചു.

https://youtu.be/jd4BYHSIk48

എങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ആരും സഹായിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ഉറക്കെ കരഞ്ഞു. തൊട്ടടുത്ത പ്ലാറ്റ്ഫോമിൽ കൂടി പോലീസുകാർ നടന്നുപോകുന്നത് കണ്ട ആ കുഞ്ഞ് ആംഗ്യഭാഷയിൽ സഹായം അഭ്യർത്ഥിക്കാൻ തുടങ്ങി. എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ പോലീസുകാർ ഓടിയെത്തുകയും അമ്മയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അമ്മ ഇപ്പോൾ സുഖമായി ഇരിക്കുന്നു. കുട്ടിയുടെ സന്ദർഭോചിതമായ ഇടപെടലാണ് ആ അമ്മയെ രക്ഷിച്ചത്. മനഃസാക്ഷിയില്ലാത്ത ആളുകളോട് സഹായം ചോദിച്ച് സമയം കളയാതെ അവൾ അമ്മയെ രക്ഷിക്കാൻ ബുദ്ധിപൂർവ്വം കാര്യങ്ങൾ ഭംഗിയായി ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *