കിഡ്നിയുടെ ആരോഗ്യം ഉറപ്പുവരുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ആരും അറിയാതെ പോകല്ലേ…| Kidney Disease Malayalam

Kidney Disease Malayalam : നമ്മുടെ ശരീരത്തിലെ വലിയൊരു ധർമ്മം നിർവഹിക്കുന്ന അവയവമാണ് വൃക്കകൾ. ഒരു ജോഡി വൃക്കകളാണ് ഓരോ മനുഷ്യ ശരീരത്തിലുo ഉള്ളത്. നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന എല്ലാ വിഷാംശങ്ങളിലും ശുദ്ധീകരിക്കുക എന്നുള്ള ധർമ്മമാണ് കിഡ്നി പ്രധാനമായും വഹിക്കുന്നത്. അതുപോലെ തന്നെ ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കുക ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഉൽപാദനം വർദ്ധിപ്പിക്കുക വിറ്റാമിൻ ഡി യുടെ ആഗിരണം സാധ്യമാക്കുക.

എന്നിങ്ങനെയുള്ള പലതരത്തിലുള്ള മറ്റു പ്രവർത്തനങ്ങളും ഇത് നിർവഹിക്കുന്നുണ്ട്. ഇത്തരത്തിൽ ധാരാളം ധർമ്മഠ നിർവഹിക്കുന്ന ഈ കിഡ്നിയെ ഏതെങ്കിലും ഒരു രോഗം ബാധിക്കുകയാണെങ്കിൽ അത് നമ്മുടെ മരണത്തിന് വരെ കാരണമായേക്കാവുന്നതാണ്. അത്തരത്തിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം കാണാൻ സാധിക്കുന്ന രോഗങ്ങളാണ് കിഡ്നി റിലേറ്റഡ് രോഗങ്ങൾ. കിഡ്നിയെ ബാധിക്കുന്ന രോഗങ്ങൾ കൂടുന്നതിന്റെ ഫലമായി ഡയാലിസിസ് സെന്ററുകളും.

കിഡ്നി ട്രാൻസ്പ്ലാന്റേഷൻ ഓപ്പറേഷനുകളും എല്ലാം ഇന്നത്തെ സമൂഹത്തിൽ കൂടുതലായി തന്നെ കാണുന്നു. പലതരത്തിലുള്ള രോഗങ്ങളാണ് കിഡ്നി ഫെയിലിയറിനെ കാരണമായിട്ടുള്ളത്. അതിലൊന്നാണ് കിഡ്നിയിൽ ഉണ്ടാകുന്ന വീക്കങ്ങൾ. ഇവ പലപ്പോഴും നിസ്സാരമായി എടുക്കുന്നതാണ് കിഡ്നി ഫെയിലിയർ എന്ന അവസ്ഥയിലേക്ക് എത്തുന്നത്. അതുപോലെ തന്നെ കിഡ്നിസ്റ്റോൺ കിഡ്നിയിൽ അധികമായി ഉണ്ടാകുമ്പോൾ അത് കിഡ്നിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും.

കിഡ്നി ഫെയിലിയർ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ അമിതമായി കഴിക്കുന്ന ആന്റിബയോട്ടിക്കുകൾ പെയിൻ കില്ലറുകൾ സ്റ്റിറോയ്ഡുകൾ എന്നിവ കിഡ്നിയിൽ അടിഞ്ഞു കൂടിയും കിഡ്നിയുടെ പ്രവർത്തനം ഇല്ലാതാക്കുന്നു. കൂടാതെ കഴിക്കുന്ന ഭക്ഷണങ്ങളിലെ അമിതമായിട്ടുള്ള പ്രോട്ടീനുകളും കൊഴുപ്പുകളും വിഷാംശങ്ങളും എല്ലാം തന്നെ കിഡ്നി ഫെയിലിയറിന്റെ മറ്റു കാരണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.