ഇന്ന് നാം കണ്ടുവരുന്ന ഒന്നാണ് ഗ്യാസ്ട്രബിൾ.നമ്മുടെ ആമാശയത്തിലെ ആസിഡിന്റെ ഉൽപാദനം കൂടുമ്പോൾ ഉണ്ടാകുന്നതാണ് ഗ്യാസ്ട്രബിൾ അഥവാ അസിഡിറ്റി .നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും നമുക്ക് ഗ്യാസ്ട്രബിൾ അനുഭവപ്പെടാറുണ്ട്.നമ്മുടെ ആഹാര ശീലത്തിൽ അടങ്ങിയിട്ടുള്ള കിഴങ്ങുവർഗ്ഗങ്ങൾ, വയറു വർഗ്ഗങ്ങൾ കഴിക്കുന്നത് വഴി ശരീരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ ചില ആളുകളിൽ ആമാശയത്തിന്റെ ഉള്ളിലെ തോലിൽ ഉണ്ടാകുന്ന വ്രണമൂലമാണ് അസിഡിറ്റി അനുഭവപ്പെടുന്നത്.
പുളിച്ചു തികട്ടൽ വിശപ്പില്ലായ്മയാണ് ഇതിന്റെ പ്രധാന ലക്ഷണം. സ്ട്രെസ് ധാരാളം അനുഭവിക്കുന്നവർക്ക്,പുകവലി മദ്യപാനം എന്നീ ശീലങ്ങൾ ഉള്ളവർക്ക്, ധാരാളം വേദനസംഹാരികൾ കഴിക്കുന്നവർക്കും, യഥാസമയം ഭക്ഷണം കഴിക്കാത്തവർക്കും അസിഡിറ്റി എന്ന പ്രശ്നം കൂടുതലായി കാണപ്പെടുന്നു. ഇത് നെഞ്ചിന്റെ ഭാഗത്തുള്ള പുകച്ചിലായും വയറിന്റെ ഭാഗത്തുള്ള എരിച്ചിൽ ആയും, വയറു വീർത്തിരിക്കുന്ന അവസ്ഥയുമായി ആണ് അനുഭവപ്പെടുന്നത്.
ഇത് ഉള്ളവർക്ക് നെഞ്ചിന്റെ ഭാഗത്ത് കഠിനമായ വേദന അനുഭവപ്പെടുന്നു. കൂടാതെ ഭക്ഷണം കഴിക്കാൻ കഴിയാതെ വരുന്നു. ആസിഡ് കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയും,പുകവലി മദ്യപാനം എന്നിവ പൂർണമായി ഒഴിവാക്കുകയും അതോടൊപ്പം തന്നെ ഇതിന് ആവശ്യമായ മെഡിസിനുകൾ സ്വീകരിക്കുകയും, നല്ല രീതിയിലുള്ള വ്യായാമം ചെയ്യുകയും ആണ് ഉത്തമം. എന്നാൽ വേദനയിലും എരിച്ചിലിലും കുറവില്ലെങ്കിൽ അത് കൂടുതലായി ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് ആമാശ ക്യാൻസറിലേക്കാണ് വഴിവെക്കുന്നത്.
ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് വിശപ്പില്ലായ്മ, ശരീരഭാരം അമിതമായി കുറയുന്നത്,ഭക്ഷണം കഴിച്ചതിനുശേഷം ദഹിക്കാതെയുള്ള ശർദ്ദി,ഭക്ഷണം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട്,മലത്തിൽ രക്തം കലർന്ന കറുത്ത നിറത്തിൽ പോകുന്നത്,രക്തത്തിന്റെ അളവ് കുറയുന്നത്എന്നിങ്ങനെയാണ്. ഇന്ന് ആമാശയ ക്യാൻസർ കണ്ടുപിടിക്കാനായി ഉപയോഗിക്കുന്നത് എൻഡോസ്കോപ്പി ആണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി അറിയാതെ പോകരുത്. കൂടുതലായി അറിയുന്നതിന് വീഡിയോ കാണുക വീഡിയോ കാണുക.