മുട്ടുവേദനയെ മറികടക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇതാരും നിസാരമായി തള്ളിക്കളയരുതേ…| Knee pain causes and treatment

Knee pain causes and treatment : നാമോരോരുത്തരും ദിനംപ്രതി നേരിടുന്ന ഒരു പ്രശ്നമാണ് ശാരീരിക വേദനകൾ. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന വേദനകൾ ആണ് ഇവ. അത്തരത്തിൽ തലവേദന വയറുവേദന മുട്ടുവേദന എന്നിങ്ങനെ പലതരത്തിലുള്ള വേദനകളാണ് നാം ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന. മുട്ടിന്റെ ഭാഗത്തായിട്ട് കാണുന്ന വേദനയാണ് ഇത്. പലതരത്തിലുള്ള കാരണങ്ങളാൽ ആണ് മുട്ട് വേദനകൾ ഉണ്ടാകുന്നത്.

അതിൽ ആദ്യത്തേത് എന്ന് പറയുന്നത് അമിതഭാരമാണ്. ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുമ്പോൾ നമ്മുടെ മുട്ടുകൾക്ക് അവയെ താങ്ങാൻ സാധിക്കാതെ വരികയും മുട്ടുവേദനകൾ വിടാതെ നമ്മെ പിന്തുടരുകയും ചെയ്യുന്നു. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും ഉണ്ടാകുന്ന മുട്ട് വേദനകളുടെ പ്രധാന കാരണം ഈ അമിതഭാരം തന്നെയാണ്. അതുപോലെ തന്നെ മുട്ടുകളിലെ എല്ലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന തേയ്മാനവും.

മുട്ടുവേദനകൾക്ക് കാരണമാകുന്നു. ഇത് പ്രധാനമായും പ്രായമായവരിലാണ് കാണുന്നത്. അതുപോലെ തന്നെ എന്തെങ്കിലും ഇഞ്ചുറികൾ ഉണ്ടായിട്ടുള്ളവരിലും ഇത്തരത്തിൽ മുട്ട് തേയ്മാനവും മുട്ടുവേദനയും കാണുന്നു. അസഹ്യമായ വേദനയാണ് മുട്ട് വേദനയ്ക്ക് ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇത്തരം വേദനകളെ മറികടക്കുന്നതിന് വേണ്ടി പ്രധാനമായും നാം വേദനസംഹാരികളെയാണ് ആശ്രയിക്കാറുള്ളത്.

ഇത്തരത്തിൽ വേദനസംഹാരികൾ കഴിക്കുമ്പോൾ വേദന കുറയുമെങ്കിലും പിന്നീട് ഇത് വീണ്ടും വരുന്നതായി കാണാൻ സാധിക്കുന്നു. ഇത്തരത്തിൽ അടിക്കടി വേദനസംഹാരികൾ ഉപയോഗിക്കുമ്പോൾ അത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നു. അത്തരത്തിൽ വേദനസംഹാരികൾ ഉപയോഗിക്കാതെ തന്നെ കല്ലുപ്പ് ചൂടാക്കി കിഴിയാക്കി മുട്ടുകളിൽ ഇടുകയാണെങ്കിൽ വേദന പെട്ടെന്ന് തന്നെ കുറയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.