എത്ര കൂടിയ ഷുഗറിനെയും കുറയ്ക്കാൻ ഈ ഒരു ഡ്രിങ്ക് മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി കാണല്ലേ.

നാം ഓരോരുത്തരും വളരെയധികം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് റാഗി അഥവാ കഞ്ഞിപ്പുല്ല്. പണ്ടുകാലങ്ങളിൽ ആണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ കൊച്ചു കുട്ടികൾക്ക് കുറുക്കായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും പ്രോട്ടീനുകളും എല്ലാം അടങ്ങിയിട്ടുള്ള ഒരു സൂപ്പർ ഫുഡ് ആണ് ഇത്.

ഇത് പ്രോട്ടീനുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ പ്രോട്ടീന്റെ അഭാവം കുറയ്ക്കാൻ ഇത് സഹായകരമാണ്. അതുപോലെ തന്നെ ധാരാളം ആയി തന്നെ ഇതിൽ കാൽസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. ഇരുമ്പ് ധാരാളമായി തന്നെ ഇതിൽ അടങ്ങിയതിനാൽ മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും മറ്റും ഇത് ഗുണകരമാണ്.

അതുപോലെ തന്നെ ഇത് വിളർച്ചയെ തടയുകയും ചെയ്യുന്നു. ധാരാളമായി തന്നെ ആൻജി ഓക്സൈഡുകൾ ഇതിൽ അടങ്ങിയതിനാൽ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുവാൻ ഇതിനെ കഴിയുന്നു. ഗ്ലൂട്ടൻ ഫ്രീ ആയതിനാൽ തന്നെ ഇത് വയറിനും ഉത്തമമാണ്. ഫൈബറുകൾ അടങ്ങിയതിനാൽ ഇത് പെട്ടെന്ന് ദഹിക്കുകയും ചെയ്യുന്നു. അതുവഴി ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ തടുത്തു നിർത്താനും സാധിക്കുന്നു.

കൂടാതെ മുടിവളർച്ചയ്ക്കും മാനസികരോഗങ്ങൾക്കും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ ഷുഗറും രക്തസമ്മർദ്ദവും നിയന്ത്രണവിധേയമാക്കാൻ ഇത് സഹായകരമാണ്. അത്തരത്തിൽ ഷുഗറിനെയും രക്തസമ്മർദ്ദത്തെയും മറ്റും നിയന്ത്രണവിധേയമാക്കുന്നതിന് റാഗി ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഇത് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണുക.