സ്ട്രോക്ക് വന്നാൽ ഉടനെ ചെയ്യേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ…| Stroke symptoms early warning

Stroke symptoms early warning : ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതിന്റെ പരിണിതഫലമാണ് ജീവിതശൈലി രോഗങ്ങൾ. അവയിൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന ഒരു രോഗമായി മാറി കഴിഞ്ഞിരിക്കുകയാണ് സ്ട്രോക്ക് അഥവാ പക്ഷപാതം. ഹൃദയസംബന്ധമായ രോഗങ്ങളെ പോലെ തന്നെ ഇത് ഇന്ന് വ്യാപകമായിത്തന്നെ ഓരോരുത്തരെയും ബുദ്ധിമുട്ടിക്കുന്നു.

ഹാർട്ടറ്റാക്ക് ഉണ്ടാവുന്നതുപോലെ തലച്ചോറിൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പക്ഷാഘാതം അഥവ സ്ട്രോക്ക്. തലച്ചോറിലേക്ക് രക്തം കൊണ്ടെത്തിക്കുന്ന രക്തധമനികളിൽ രക്തം കട്ടപിടിക്കുന്നത് വഴിയോ രക്തധമനികൾ പൊട്ടുന്നത് വഴി ഓക്സിജൻ സപ്ലൈ നിലയ്ക്കുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിൽ രക്തധമനകളിൽ രക്തം കട്ടപിടിക്കുന്നത് വഴി അവിടെയുള്ള കോശങ്ങൾക്ക് ഓക്സിജൻ കിട്ടാതെ നശിച്ചുപോകുന്ന അവസ്ഥയാണ് ഇത്.

ഇന്നത്തെ മരണങ്ങളുടെ കാരണങ്ങളിൽ മൂന്നാം സ്ഥാനമാണ് സ്ട്രോക്കിന് ഉള്ളത്. അതുപോലെ തന്നെ ആറിൽ ഒരാൾക്കെങ്കിലും സ്ട്രോക്ക് കാണുന്നു എന്നുള്ള സ്ഥിതി വിശേഷം ആണ് ഇപ്പോൾ ഉള്ളത്. ഇത്തരത്തിൽ സ്ട്രോക്ക് വരുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇത്തരം ലക്ഷണങ്ങളെ യഥാവിതം തിരിച്ചറിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച് വൈദ്യ സഹായം നൽകേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം മരണംവരെ സംഭവിച്ചേക്കാം.

ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് പ്രധാനമായും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയാണ് പ്രകടമാകുന്നത്. അതോടൊപ്പം തന്നെ കാഴ്ചമങ്ങുന്നതും സംസാരിക്കുമ്പോൾ ചുണ്ടുകൾ ഒരു വശത്തേക്ക് കോടുന്നതും സംസാരത്തിൽ ഉണ്ടാകുന്ന വിക്കലും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അതുപോലെ തന്നെ കൈകളിൽ ഉണ്ടാകുന്ന തരിപ്പ് മരവിപ്പ് കൈകളിലെ കോച്ചി പിടുത്തം എല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.