Urinary stone treatment : ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളെ ബാധിച്ചിരിക്കുന്ന ഒരു രോഗാവസ്ഥയാണ് മൂത്രത്തിൽ കല്ല്. നമ്മുടെ കിഡ്നിയിൽ ഉണ്ടാകുന്ന കല്ലുകൾ ആണ് ഇവ. രക്തത്തിലെ വിഷാംശങ്ങളെ അരിച്ചെടുക്കുന്ന ധർമ്മം നിർവഹിക്കുന്ന അവയവമാണ് കിഡ്നി. ഈ കിഡ്നി വിഷാംശങ്ങളെയും വേസ്റ്റുകളെയും അരിച്ചെടുത്ത് അത് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത്. എന്നാൽ പല കാരണങ്ങളാൽ ഇത്തരത്തിൽ കിഡ്നിക്ക് ഈ വിഷാംശങ്ങൾ.
മൂത്രത്തിലൂടെ പുറന്തള്ളാൻ സാധിക്കാതെ വരികയും അവ കെട്ടിക്കിടന്നുകൊണ്ട് മൂത്രത്തിൽ കല്ല് ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കിഡ്നി സ്റ്റോൺ ഒട്ടുമിക്ക ആളുകളിലും തനിയെ മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നതായി കാണാൻ സാധിക്കുന്നു. എന്നാൽ കിഡ്നിയിലെ കല്ലിന്റെ അളവ് 7 എം എമ്മിൽ കൂടുതലാവുകയാണെങ്കിൽ അത് മൂത്രത്തിലൂടെ പുറന്തള്ളുക ബുദ്ധിമുട്ടാണ്.
ഇത്തരത്തിൽ കിഡ്നിയിൽ കല്ലുണ്ടെങ്കിൽ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിൽ കാണിക്കുന്നത്. കിഡ്നിയിലെ കല്ല് ഏറ്റവും ആദ്യം കാണിക്കുന്ന ലക്ഷണം എന്ന് പറയുന്നത് വയറുവേദനയാണ്. വയറിന്റെ ഒരു സൈഡിൽ ഉണ്ടാകുന്ന വേദനയാണ് ഇത്. കിട്ടിയിലെ ക്കല്ല് അങ്ങോട്ടുമിങ്ങോട്ടും ഇളക്കുമ്പോൾ ആണ് ഇത്തരത്തിൽ വേദന ഉണ്ടാകുന്നത്.
ചിലവർക്ക് വയറുവേദന അല്ലാതെ തന്നെ നടുവേദനയായും കിഡ്നിയിലെ കല്ല് വേദനാജനകമാകുന്നു. അതുപോലെ തന്നെ മറ്റു ചിലർക്ക് മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നത് ആകാം ലക്ഷണം. അതുപോലെ തന്നെ യൂറിൻ പാസ് ചെയ്യുമ്പോൾ ഉള്ള വേദനയായും ഇത് പ്രത്യക്ഷപ്പെടുന്നു. പുരുഷന്മാരിൽ വൃഷണസഞ്ചികളിൽ വേദനയായും ഇത് കാണുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശരീരത്തിൽ കാണുമ്പോൾ അത് മൂത്രത്തിൽ കല്ലാണോ എന്ന് ടെസ്റ്റ് ചെയ്തു കണ്ടെത്തുന്നതാണ്. തുടർന്ന് വീഡിയോ കാണുക.
2 thoughts on “മൂത്രത്തിൽ കല്ലിനെ ശരീരം പ്രകടമാക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Urinary stone treatment”
Comments are closed.