അടിക്കടി കണ്ണുകളിൽ ഉണ്ടാകുന്ന കൺകുരുവിനെ മാറ്റാൻ ഇത്തരം കാര്യങ്ങൾ ആരും കണ്ടില്ലെന്ന് നടിക്കരുതേ…| Get rid of Eye stye

Get rid of Eye stye : മനുഷ്യ ശരീരത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു അവയവമാണ് കണ്ണുകൾ. കണ്ണുകളിലൂടെയാണ് നാം ഈ ലോകത്തെ ചുറ്റി കാണുന്നത്. അതിനാൽ തന്നെ നാം ഏറ്റവും അധികം സംരക്ഷിക്കേണ്ട ഒരു അവയവം കൂടിയാണ് കണ്ണുകൾ. എന്നാൽ എല്ലാ രോഗങ്ങൾ കൂടുതലായി വരുന്ന ഈ കാലഘട്ടത്തിൽ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളും വളരെ കൂടുതലായി തന്നെ കാണുന്നു.

അത്തരത്തിൽ കണ്ണുകളെ ബാധിക്കുന്ന നിസ്സാരo എന്ന് നമുക്ക് തോന്നുന്ന ഒരു രോഗമാണ് കണ്ണിലെ കുരുക്കൾ. കണ്ണിൽ കുരു വരാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അത്രമേൽ കോമൺ ആയി തന്നെ ഓരോരുത്തരിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കണ്ണിൽ കുരുക്കൾ. എന്നാൽ ചിലർക്ക് അടിക്കടി കണ്ണിൽ കുരു ഉണ്ടാകുന്നു. ഇത്തരത്തിൽ കണ്ണിൽ കുരു ഉണ്ടാകുമ്പോൾ അത് കണ്ണിന്റെ മുകൾ ഭാഗത്തും താഴത്തെ ഭാഗത്തുമായി.

കാണാവുന്നതാണ്. ഇത്തരത്തിലുള്ള കുരു പഴുക്കുകയാണെങ്കിൽ കണ്ണിലെ കുരുവിന്റെ അഗ്രഭാഗം മഞ്ഞനിറത്തിൽ നീണ്ടിരിക്കുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ കണ്ണിൽ കുരു ഉണ്ടാകുമ്പോൾ കണ്ണുവേദനയും അതോടൊപ്പം തന്നെ കണ്ണു ചുവന്നിരിക്കുകയും കണ്ണിൽനിന്ന് വെള്ളം വരികയും ചെയ്യുന്നു. ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ്.

പൊതുവേ ഇത്തരത്തിൽ കണ്ണിൽ കുരുക്കളും കണ്ണ് വേദനയും ഉണ്ടാകുമ്പോൾ ഇളനീർ കുഴമ്പ് ഒഴുക്കുന്നവരാണ് ഓരോരുത്തരും. എന്നാൽ ഇത് നല്ലൊരു ശീലമല്ല. ഇളനീർ കുഴമ്പ് കണ്ണിലേക്ക് ഒഴിക്കുമ്പോൾ നല്ല നീറ്റലും പുകച്ചിലും എല്ലാം ഉണ്ടാകും. കണ്ണിൽ കുരു വരുമ്പോൾ ഉള്ള സമയത്താണ് ഇളനീർ കുഴമ്പ് ഒഴിക്കുന്നത് എങ്കിൽ അതികഠിനമായ നീറ്റലും പുകച്ചിലുമാണ് ഉണ്ടായിരിക്കുക. തുടർന്ന് വീഡിയോ കാണുക.