ജീവിതത്തിൽ ഒരിക്കലും പൈൽസ് വരാതിരിക്കാനും വന്നവർക്ക് അത് മറികടക്കാനും ഇത്തരം കാര്യങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ…| Piles After Pregnancy

Piles After Pregnancy : ഓരോ സെക്കന്റിലും നാം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ നമുക്ക് പലപ്പോഴും നല്ലതും പലപ്പോഴും ചീത്തയുമായി ഭവിക്കുന്നു. അത്തരത്തിൽ മാറ്റങ്ങൾ വഴി പലതരത്തിലുള്ള രോഗങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഉടലെടുത്തു കൊണ്ടിരിക്കുകയാണ്. അത്തരം ഒരു ജീവിതശൈലി രോഗമാണ് പൈൽസ് അഥവാ മൂലക്കുരു. നമ്മുടെ മലദ്വാരവുമായി ബന്ധപ്പെട്ട രോഗമാണ് ഇത്. ഇത് മലദ്വാരത്തിന് ഉള്ളിലും മലദ്വാരത്തിന് ചുറ്റിലുമുള്ള ഞെരമ്പുകൾ തടിച്ചു വീർത്തിരിക്കുന്ന ഒരു അവസ്ഥയാണ്.

ഏകദേശം വെരിക്കോസ് വെയിനിനോട് സാദൃശ്യമുള്ള ഒരു അവസ്ഥയാണ് ഇത്. മലദ്വാരവുമായി ബന്ധപ്പെട്ട രോഗമായതിനാൽ തന്നെ ഇത് പൊതുവേ പുറത്തു പറയാൻ മടിക്കുന്നവരാണ് ഓരോരുത്തരും. അതിനാൽ തന്നെ ഈയൊരു രോഗം എല്ലാവരിലും മൂർച്ഛിക്കപ്പെടുകയാണ്. ഇത്തരത്തിൽ പൈൽസ് ഉണ്ടാകുമ്പോൾ അത് വേദനയായും മലദ്വാരത്തിൽ ചുറ്റുമുള്ള ചൊറിച്ചിലും പുകച്ചിലും തടിപ്പായും പ്രത്യക്ഷപ്പെടുന്നു.

ഇത്തരത്തിലുള്ള പൈൽസ് ഉണ്ടാകുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് മലബന്ധമാണ്. മലം ശരിയായിവിധം പോകാതെ വരുമ്പോൾ അവ പുറം തള്ളുന്നതിന് വേണ്ടി സ്ട്രെയിൻ എടുക്കേണ്ടതായി വരുന്നു. അത്തരത്തിൽ അമിതമായി സ്ട്രെയിൻ എടുക്കുന്നത് വഴി രക്തധമനികളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷനുകളാണ് ഇവ. അതിനാൽ തന്നെ പൈൽസിനെ മറികടക്കണമെങ്കിൽ ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് മലബന്ധത്തെ ഒഴിവാക്കുക.

എന്നുള്ളതാണ്. മലബന്ധത്തെ ഒഴിവാക്കണമെങ്കിൽ അതിനെ അനുസൃതം ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് വേണ്ടത്. അതിനായി ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇലക്കറികളും കഴിക്കുകയാണ് വേണ്ടത്. ഇവ കഴിക്കുന്നത് വഴി നമ്മുടെ ദഹനം ശരിയായ വിധം നടത്തുകയും മലബന്ധത്തെ പൂർണമായി ഒഴിവാക്കാനും അതുവഴി പൈൽസിനെ മറികടക്കാനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.