Migraine symptoms in malayalam : ശാരീരിക വേദനയിൽ തന്നെ നമ്മെ ഏറ്റവുമധികം വലയ്ക്കുന്ന ഒരു വേദനയാണ് തലവേദന. തലവേദന ഒരിക്കലെങ്കിലും വരാത്തവരായി ആരും തന്നെ നമ്മുടെ ചുറ്റുപാടും ഉണ്ടായിരിക്കുകയില്ല. അത്തരത്തിൽ സർവ്വസാധാരണമായി കാണുന്ന തലവേദന സ്ത്രീകളിലാണ് പൊതുവേ കൂടുതലായി കാണുന്നത്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഹോർമോണുകളിൽ വേരിയേഷനുകൾ ഉണ്ടാകുന്നു എന്നതിനാലാണ്. ഇത്തരത്തിൽ 13 വയസ്സ് മുതൽ തലവേദനകൾ ഓരോ കുട്ടികളിലും ആരംഭിക്കുന്നു.
ഇത് ഏകദേശം ആർത്തവവിരാമയോട് കൂടെത്തന്നെ സ്ത്രീകളിൽ കുറഞ്ഞു വരികയും ചെയ്യുന്നു. അത്തരത്തിൽ വളരെയേറെ ബുദ്ധിമുട്ടിക്കുന്ന വേദനകളിലെ വേദനയായ ഒന്നാണ് മൈഗ്രൈൻ തലവേദന. തലയ്ക്ക് പുറകിൽ ആയി കാണുന്ന വേദനയാണ് ഇത്. അസഹ്യമായ തലവേദനയും അതോടൊപ്പം തന്നെ മറ്റു അസ്വസ്ഥതകളും ഇതുവഴി ഉണ്ടാകുന്നു. തലവേദനയോടൊപ്പം തന്നെ കണ്ണിൽ ഇരുട്ട് കയറുന്നതും.
ഛർദ്ദിക്കാനുള്ള ടെൻഡൻസിയും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിൽ മൈഗ്രേൻ വേദന ഉണ്ടാകുമ്പോൾ ഛർദിച്ചു പോവുകയാണെങ്കിൽ അത് മൈഗ്രേൻ രോഗികൾക്ക് വളരെ ആശ്വാസകരമാണ്. ഇത്തരത്തിലുള്ള മൈഗ്രേൻ തലവേദന യാത്ര ചെയ്യുന്നതു വഴിയോ ഒരു നേരത്തെ ഭക്ഷണം കഴിക്കാത്തത് വഴിയോ നല്ല കുത്തുള്ള മണങ്ങൾ അടിക്കുന്നത് വഴിയോ ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നത് വഴിയോ എല്ലാം ഉണ്ടാകാം.
ഇത്തരത്തിൽ മൈഗ്രേൻ രോഗികൾക്ക് മൈഗ്രേൻ തലവേദന വരുന്നതിനു മുൻപ് തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. അമിതമായിട്ടുള്ള മാനസിക സമ്മർദ്ദം ഉറക്കമില്ലായ്മ വെയില് കൊള്ളുന്നത് ഭക്ഷണം ദഹിക്കാതെ വരുമ്പോൾ മദ്യപാനം പുകവലി എന്നിവയുടെ ഉപയോഗം എല്ലാം മൈഗ്രേൻ തലവേദന ഉണ്ടാകുന്നതിന്റെ മറ്റു കാരണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.