നമ്മുടെ ശരീരത്തിൽ ചെറുതും പയറിന്റെ ആകൃതിയിൽ ഉള്ളതും ആയിട്ടുള്ള ഒരു അവയവമാണ് കിഡ്നി. നമ്മുടെ നട്ടെല്ലിനെ പുറകിൽ ആയി കാണുന്ന ഒരു അവയവമാണ് ഇത്. മനുഷ്യ ശരീരത്തിൽ രണ്ടു വൃക്കകളാണ് ഉള്ളത്. നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തിലെ വിഷാംശങ്ങളും മറ്റും അരിച്ചെടുത്ത മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്ന ഒരു അവയവമാണ് കിഡ്നി. അതോടൊപ്പം തന്നെ നമ്മുടെ ചുവന്ന.
രക്താണുക്കളെ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഉൽപ്പാദനം സാധ്യമാക്കുന്നതും ബ്ലഡ് പ്രഷറിനെ കൺട്രോൾ ചെയ്യുന്നതും വിറ്റമിൻ ഡിയുടെ ആഗിരണം സുഖകരം ആക്കുന്നതും കിഡ്നികളാണ്. അതോടൊപ്പം തന്നെ ആസിഡ് ബാലൻസ് ചെയ്യുന്നതും കിഡ്നികളാണ്. ഇത്തരത്തിൽ ധാരാളം ധർമ്മങ്ങൾ കാഴ്ചവയ്ക്കുന്ന ഈ കിഡ്നി ഒട്ടനവധി രോഗങ്ങൾ ആണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇത്തരം രോഗങ്ങൾ പകുതിയിൽ അധികം ആകുമ്പോൾ മാത്രമാണ് നാമോരോരുത്തരും തിരിച്ചറിയുന്നത് പോലും. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇത് പുറപ്പെടുവിക്കുന്ന ലക്ഷണങ്ങൾ അല്പം വൈകിയാണ് നമ്മുടെ ശരീരത്തിൽ പ്രകടമാക്കുക. അത്തരത്തിൽ സ്റ്റേജ് എന്നിവ എത്തിയാൽ പോലും നമുക്ക് നമ്മുടെ കിഡ്നിയെ മരുന്നുകളാലും ജീവിതശൈലിയാലും രക്ഷപ്പെടുത്താൻ സാധിക്കാവുന്നതാണ്.
അല്ലാത്തപക്ഷം കിഡ്നി ഫെയിലിയർ സംഭവിക്കുകയും അത് നമ്മെ മരണത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായി ശരീരഭാരം കുറയുക ക്ഷീണം തളർച്ച മൂത്രമൊഴിക്കുമ്പോൾ രക്തത്തിന്റെ അംശം കാണുന്നതും പത കാണുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ കൺതടങ്ങളിലും കണങ്കാലുകളിലും നീരുകൾ കാണുന്നതും മറ്റും കിഡ്നി രോഗങ്ങൾക്ക് ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.