വയറിനകത്തെ എല്ലാ വിരകളെയും നശിപ്പിക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇതാരും കാണാതെ പോകല്ലേ…| Get rid of worm infestation

Get rid of worm infestation : പണ്ടുകാലo മുതലേ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന രോഗാവസ്ഥയാണ് കൃമിശല്യം. കുട്ടികളിലും മുതിർന്നവരും ഇത് ഒരുപോലെ തന്നെയാണ് കാണുന്നത്. വിരകൾ നമ്മുടെ വയറിനകത്ത് പെറ്റ് പെരുകുന്ന അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥയിൽ ഭക്ഷണം കഴിക്കാൻ തോന്നാത്ത ഒരു അവസ്ഥയാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ കുട്ടികളിൽ കൃമി ശല്യം ഉണ്ടാകുകയാണെങ്കിൽ ശരീരഭാരം അമിതമായി കുറയുന്നതായി കാണാൻ സാധിക്കുന്നു.

അതോടൊപ്പം തന്നെ കൃമി ശല്യം ഉണ്ടാകുമ്പോൾ കുട്ടികളിലും മുതിർന്നവനും അനീമിയ പോലത്തെ അവസ്ഥയും എപ്പോഴും ശർദിക്കാനും ഓക്കാനിക്കാനുള്ള ടെൻഡൻസിയും എല്ലാം കാണുന്നു. അതോടൊപ്പം തന്നെ വയറു വീർത്തിരിക്കുന്നതായും കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ നമ്മുടെ വയറിൽ കൃമികൾ വന്ന് നിറയുമ്പോൾ നാം കഴിക്കുന്ന പോഷകാഹാരങ്ങൾ എല്ലാം അവ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിനാലാണ് അനീമിയ പോലത്തെ അവസ്ഥയും ശരീരഭാരം കുറഞ്ഞുവരുന്ന പോലത്തെ അവസ്ഥയും ക്ഷീണവും കാണുന്നത്.

അതോടൊപ്പം തന്നെ മലദ്വാരത്തിന്റെ ഭാഗത്തേക്ക് രാത്രി സമയമാകുമ്പോൾ ഈ വിരകൾ വരികയും അതവിടെ ചൊറിച്ചിലും അസ്വസ്ഥതകളും സൃഷ്ടിക്കുകയും ചെയ്യുന്നു.അതിനാൽ തന്നെ രാത്രി സമയങ്ങളിൽ വിരശല്യം ഉള്ള കുട്ടികൾ ഉറങ്ങാൻ വരെ വിമുഖത പ്രകടിപ്പിക്കാറുണ്ട് അതോടൊപ്പം തന്നെ വിരശല്യം കാരണം വയറു വീർത്തിരിക്കുന്നത് പോലെയും അതോടൊപ്പം തന്നെ പനിയും ചിലവരിൽ കാണുന്നു.

ഇത്തരത്തിലുള്ള വിരശല്യം മാറുന്നതിനു വേണ്ടി നാം ഓരോരുത്തരും മൂന്നുമാസം കൂടുമ്പോഴോ ആറുമാസം കൂടുമ്പോഴോ എല്ലാം വിരയുടെ ഗുളികകൾ എടുക്കാറുണ്ട്. എന്നാൽ പ്രായമാകുന്നവർ ഇത്തരം മരുന്നുകൾ എടുക്കാറേയില്ല. എന്നാൽ ഒരു വീട്ടിൽ ഒരാൾക്ക് കൃമി ശല്യം കാണുകയാണെങ്കിൽ ആ വീട്ടിലെ എല്ലാവരും ഒരേ സമയം മരുന്നു കഴിച്ചുകൊണ്ട് അതിനെ തുരത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.