വിഷാദരോഗങ്ങൾക്ക് ശരീരം പ്രകടമാക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Depression symptoms and treatment

Depression symptoms and treatment : ശാരീരിക പരമായിട്ടുള്ള രോഗങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ മാനസിക പരമായിട്ടുള്ള രോഗങ്ങളും കൂടി തന്നെ കാണുന്നു. ഓരോ സെക്കന്റിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മാറ്റങ്ങളാൽ തന്നെ രൂപം പ്രാപിക്കുന്ന രോഗങ്ങളാണ് മാനസിക പരമായ രോഗങ്ങൾ. അത്തരത്തിൽ 400 ൽ പരം മാനസിക രോഗങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്. ഡിപ്രഷൻ ആൻസൈറ്റി എന്നിങ്ങനെ ഒട്ടനവധിയാണ് അവ.

ഇത്തരം രോഗങ്ങൾ നമ്മുടെ ശരീരത്തിന് അല്ല മനസ്സിന്റെ താളമാണ് തെറ്റിക്കുന്നത്. ഇത്തരത്തിലുള്ള മാനസിക പരമായ രോഗങ്ങൾ ഏറ്റവുമധികം കാണുന്നത് അമിതമായി ടെൻഷനടിക്കുന്നവർക്കാണ്. മാനസിക സമ്മർദ്ദങ്ങൾ കൂടി വരുമ്പോൾ മാനസിക രോഗങ്ങളും ക്രമാതീതമായി കൂടി വരുന്നു. അത്തരത്തിൽ ഒരു രോഗമാണ് ഡിപ്രഷൻ. ഇന്നത്തെ സമൂഹത്തിൽ ഡിപ്രഷൻ എന്ന വാക്ക് കോമൺ ആയി തന്നെ നാമോരോരുത്തരും ഉപയോഗിക്കുന്ന ഒരു വാക്കാണ്.

വാക്ക് പോലെ തന്നെ നമ്മുടെ ജീവിതത്തെ വിഷാദത്തിലേക്ക് നയിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇതിന്റെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന മൂഡ് ഓഫ് ആണ്. മാനസികമായി എന്തെങ്കിലും സമ്മർദ്ദം ഉണ്ടാകുമ്പോൾ ശാരീരികമായി ചെയ്യുന്ന ഏതൊരു പ്രവർത്തിയിലും മടുപ്പ് തോന്നുന്ന ഒരു അവസ്ഥയാണ് ഇത്.

അതോടൊപ്പം തന്നെ ഉറക്കത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഇതിന്റെ ലക്ഷണമാണ്. ഉറക്കക്കുറവും ഉറക്കക്കു കൂടുതലും ഉറക്കത്തിൽ അടിക്കടി ഞെട്ടി എഴുന്നേൽക്കുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ ഒരു കാര്യവും ചെയ്യാൻ ഒരു ഇൻട്രസ്റ്റും ഇല്ലാത്ത ഒരു മനോഭാവവും ഇതിന്റെ ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.